ഷെവര്‍ലെ കാപ്റ്റിവയ്ക്ക് പുതിയമുഖം

കാപ്റ്റിവ എസ്‍യുവിയുടെ പുതുക്കിയ പതിപ്പ് ഷെവര്‍ലെ വിപണിയിലെത്തിച്ചു. ഒരു പുതിയ ഓട്ടോ മാറ്റിക് പതിപ്പും ഇതിനോടൊപ്പം വിപണിയിലെത്തിക്കുന്നുണ്ട്. ജനുവരിയിലെ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഈ കാര്‍, 18.74 ലക്ഷം രൂപയ്ക്കാണ് ലഭ്യമാവുക.

രണ്ട് എന്‍ജിന് ഓപ്ഷനുകളാണ് ജനറലിന്‍റെ ഫേസ്‍ലിഫ്റ്റിലൂടെ കാപ്റ്റിവയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് എന്‍ജിനും ടര്‍ബോ ഡീസല്‍ എന്‍ജിനുകളാണ്.

Chevrolet Captiva

മുന്‍പതിപ്പല്‍ ലഭ്യമായിരുന്ന 2 ലിറ്റര്‍ എന്‍ജിനാണ് ഒന്ന്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഇതിനുള്ളത്. 148 കുതിരശക്തിയും 320 എന്‍എം ടോര്‍ക്കും എന്‍ജിന്‍ പകരുന്നു. 2.2 ലിറ്ററിന്‍റെ പുതിയ എന്‍ജിന്‍ 186.5 കുതിരശക്തി പകരുന്നതാണ്. 424 എന്‍എം എന്ന മികച്ച ടോര്‍ക്കും ഈ എന്‍ജിന്‍ പകരുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് പുതിയ എന്‍ജിന് ഘടിപ്പിച്ചിരിക്കുന്നത്.

എക്സ്റ്റീരിയറില്‍ കാര്യമായതെന്ന് വിശേഷിപ്പിക്കാവുന്ന ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗ്രില്ലില്‍ വരുത്തിയ വ്യത്യസ്തതയാണ് പ്രധാനം. കുറെക്കൂടി വലിയ ഗ്രില്ലാണ് പുതിയ കാപ്റ്റിവയ്ക്ക്. ജനറലിന്‍റെ ഡിസൈന്‍ ഫിലോസഫിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം ഈ പുതുമ പ്രതിഫലിപ്പിക്കുന്നു.

ഉള്‍വശത്തെ സ്ഥലസൗകര്യം പഴയതുപോലെത്തന്നെ. 7 സീറ്ററാണ്. 2+3+2 എന്ന അനുപാതം നിലനിര്‍ത്തിയിരിക്കുന്നു. കാപ്റ്റിവയുടെ ബേസ് വേരിയന്‍റ് ടീ വീലര്‍ ഡ്രൈവിലും ഫോര്‍ വീലര്‍ ഡ്രൈവിലും വിപണിയിലെത്തുന്നു. 18.74 ലക്ഷം രൂപയാണ് ടൂവീലര്‍ ഡ്രൈവ് ബേസ് പതിപ്പിന് വരുന്നത്. ഇതിന്‍റെ ഫോര്‍ വീല്‍ ഡ്രൈവിന് 19.48 ലക്ഷമാണ് വില വരിക.

ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്, മൂന്നാം നിരയിലും എസ് വെന്‍റുകള്‍, മഴസംവേദക വൈപ്പറുകള്‍ എന്നിവ കാറില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എബിഎസ്, ഇബിഡി, 6 എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും വാഹനത്തിനുണ്ട്.

More from DriveSpark

Article Published On: Wednesday, June 27, 2012, 11:52 [IST]
English summary
The facelifted version of Chevrolet Captiva SUV has been launched in India at Rs. 18.74.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X