പുതിയ കുതിരകളെ പൂട്ടി ക്രൂസ് എത്തുന്നു
ഡി സെഗ്മെന്‍റ് സെഡാന്‍ നിരയിലെ താരങ്ങള്‍ക്ക് കരുത്തുറ്റ പ്രതിയോഗിയാണ് ഷെവര്‍ലെ ക്രൂസ്. ജനറല്‍ മോട്ടോഴ്സിന്‍റെ ഉപബ്രാന്‍ഡായ ഷെവര്‍ലെ ക്രൂസിന് ഒരു ഇടക്കാല പുതുക്കല്‍ നല്‍കാനുള്ള തീരുമാനം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പുതിയ വര്‍ത്തകള്‍ പറയുന്നത്, ഈ മാസം തന്നെ ക്രൂസിന്‍റെ പുതുപ്പതിപ്പ് വിപണിയിലെത്തുമെന്നാണ്.
ഇടക്കാല പുതുക്കലാണെങ്കിലും ചെറിയ കോസ്മെറ്റിക് സര്‍ജറിയൊന്നുമല്ല ജനറല്‍ ഉദ്ദേശിക്കുന്നത്. ഹൃദയം തന്നെ മാറ്റിവെക്കുന്ന ഒരു വന്‍ ശസ്ത്രക്രിയയ്ക്കു ശേഷമായിരിക്കും ഷെവര്‍ലെ എത്തിച്ചേരുക എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കൂടുതല്‍ ചൂഷണം ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള മാറ്റമാണ് വരുത്തുക.

നിലവിലെ എന്‍ജിന്‍ മാറ്റി സെഡ് സീരീസ് ടര്‍ബോ ചാര്‍ജ്‍ഡ് ഡീസല്‍ എന്‍ജിനാണ് ക്രൂസിന് ഘടിപ്പിക്കാന്‍ പോകുന്നത്. ക്രൂസ് പെട്രോള്‍ പതിപ്പ് ഇതുവരെ വിപണിയില്‍ ഇറക്കിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരാലോചന ഷെവര്‍ലെക്കുണ്ടാവാനും സാധ്യതയില്ല.
കൂടുതലി റെസ്പോണ്‍സീവായ എന്‍ജിനാണ് ക്രൂസിന് ലഭിക്കാന്‍ പോകുന്നത്. നിലവിലുള്ള എന്‍ജിനെക്കാള്‍ സ്മൂത്താണ് സെഡ് സീരീസ് എന്‍ജിന്‍. നിലവിലെ വിസിഡിഐ എന്‍ജിന്‍ കൂടിയ ടര്‍ബോ ലാഗ് നിമിത്തം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ട്രാഫിക്കിലും മറ്റും ക്രൂസ് വല്ലാതെ കുഴങ്ങുന്നതായി പരാതിയുണ്ട്. ഈ പരാതി തീര്‍ക്കുന്നതാണ് പുതിയ വാഹനം.
പുതിയ ടര്‍ബോ എന്‍ജിന്‍ കുറഞ്ഞ ലാഗ് മാത്രമുള്ളതാണ്. 164 കുതിരകളുടെ ശേഷിയും 380 ചക്രവീര്യവും പുതിയ എന്‍ജിനുണ്ട്. നിലവിലെ മോഡലിനെക്കാള്‍ ആറ് കുതിരകളുടെ ശക്തി വാഹനത്തിനുണ്ട്. 53 എന്‍എം എന്ന നിലയില്‍ ടോര്‍ക്കും കൂടിയിട്ടുണ്ട്.
രണ്ട് വേരിയന്‍റകളില്‍ പുതിയ ക്രൂസിനെ പ്രതീക്ഷിക്കാം. ഓട്ടാമാറ്റിക്കും മാന്വലും. മറ്റ് സവിശേഷതകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല എന്നാണ് കരുതേണ്ടത്.


Click it and Unblock the Notifications








