ഷെവര്‍ലെ കാപ്റ്റിവ 2 ലക്ഷം കിഴിവില്‍!!

ജനറല്‍ മോട്ടോഴ്സ് ദിവസങ്ങള്‍ക്കു മുമ്പ് ഷെവര്‍ലെ കാപ്റ്റിവയ്ക്ക് ഒരുമുഖം മിനുക്കല്‍ നല്‍കിയിരുന്നു. കാപ്റ്റിവയുടെ പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കുക എന്ന ഉദ്ദേശ്യത്തോടെ, പഴയ മോഡലിന് 2 ലക്ഷം രൂപ ഡിസ്കൗണ്ട് നല്‍കുവാന്‍ കമ്പനി തീരുമാനിച്ചതായി വാര്‍ത്ത.

19.26 ലക്ഷം രൂപ വിലയുള്ള കാപ്റ്റിവ എസ്‍യുവി പഴയ മോഡല്‍ ഇനി 17.26 ലക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭ്യമാകും.

Chevrolet Captiva

മാര്‍ച്ച്-മെയ് മാസങ്ങളില്‍ വിപണിയിലുണ്ടായ മാന്ദ്യമാണ് ഷെവര്‍ലെ കാപ്റ്റിവയുടെ വില്‍പനയില്‍ ഇടിവുണ്ടാക്കിയത്. മാന്ദ്യമാസങ്ങളില്‍ വെറും 88 യൂണിറ്റാണ് വാഹനം വിറ്റത്. ഇത് സ്റ്റോക്ക് പരിധി ലംഘിക്കുവാന്‍ ഇടവരുത്തി.

കാപ്റ്റിവയുടെ പുതുക്കിയ വേരിയന്‍റുകളില്‍ 2.2 ലിറ്റര്‍ എന്‍ജിന്‍ വേരിയന്‍റ് ഓട്ടോമാറ്റിക്കില്‍ മാത്രമേ ലഭിക്കൂ. ഈ എന്‍ജിനിന്‍റെ മാന്വല്‍ ലഭിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പഴയ പതിപ്പിനെ തന്നെ ആശ്രയിക്കണം. അവര്‍ക്കിതൊരു സുവര്‍ണാവസരമാണെന്നു പറയാം.

വെറും 140 യൂണിറ്റുകള്‍ മാത്രമാണ് കാപ്റ്റിവ മുന്‍ മോഡലുകള്‍ അവശേഷിക്കുന്നത്. ഇപ്പച്ചെന്നാല്‍ ബുക്ക് ചെയ്യാന്‍ സാധിച്ചേക്കും. അടുത്തുള്ള ഷോറൂമിലേക്ക് ഓടിച്ചെല്ലൂ!

Article Published On: Monday, July 2, 2012, 18:04 [IST]
English summary
General Motors India is offering a whopping discount of Rs 2 lakh on the old Captiva in order to clear the stock.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X