സ്പാര്‍ക് ഇലക്ട്രിക് അവതാരം 30ന്

ഷെവര്‍ലെ സ്പാര്‍ക്കിന്‍റെ ഇലക്ട്രിക് പതിപ്പിനെ പറ്റി ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളില്‍ താല്പര്യം പെരുത്തുതുടങ്ങിയ യൂറോപ്യന്‍മാരും അമേരിക്കക്കാരുമെല്ലാം വലിയ കൗതുകത്തോടെയാണ് വാഹനത്തെ കാത്തിരിക്കുന്നത്. ഇലക്ട്രിക് കാറൊന്നും വാങ്ങി ഓട്ടാന്‍ പാങ്ങില്ലെങ്കിലും ഈവക കാര്യങ്ങളില്‍ വലിയ താല്‍പര്യം ആഗോളീകൃത ഇന്ത്യക്കാരനുമുണ്ട്. ഇവരെയെല്ലാവരെയും സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈ മാസം, അതായത് നവബര്‍ മുപ്പതിന് നടക്കാനിരിക്കുന്ന ലോസ് ആഞ്ജലസ് ഓട്ടോഷോയില്‍ ഷെവര്‍ലെ സ്പാര്‍ക് ഇലക്ട്രിക് പതിപ്പ് അവതരിക്കും. ദില്ലി ഓട്ടഷോയിലാണ് ഈ വാഹനം മുന്പ് അവതരിപ്പിച്ചിട്ടുള്ളത്. കരിമ്പുക പുറന്തള്ളി നാടുമുഴുവന് കരിപിടിപ്പിക്കുന്ന ഇന്ത്യന് കാര് ഉപഭോക്താക്കള്‍ ഈ വാഹനത്തിന്‍റെ ചുറ്റും തിങ്ങിക്കൂടിയത് നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഓഹ്! എന്നാണ് ഒരു ഗ്രീന്‍ ഇന്ത്യയെ നമുക്ക് കാണാനാവുക?

Chevrolet Spark EV

എ123 സിസ്റ്റംസ് ഡിസൈന് ചെയ്ത ലിതിയം അയേണ് ബാറ്ററിയാണ് വാഹനത്തിന് ഘടിപ്പിച്ചിരിക്കുന്നത്. ഇത് മുന്‍വീലിന് കരുത്ത് പകരുന്നു. 75 കുതിരകളുടെ ശേഷി ഈ മോട്ടോറിനുണ്ട്.

ഷെവര്‍ലെയുടെ പുതിയ വോയ്സ് കണ്‍ട്രോള്‍ സംവിധാനമായ മൈലിങ്ക് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കും. സ്മാര്ട് ഫോണുകള്‍ വോയ്സ് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാനും മറ്റും ഇതുവഴി സാധിക്കും.

എന്തായാലും നവംബര്‍ മുപ്പത് വരെ കാത്തിരിക്കൂ. ചിത്രങ്ങള്‍ സഹിതം ഡ്രൈവ്‍സ്പാര്‍ക്ക് കാര്യങ്ങള്‍ മുമ്പിലെത്തിക്കാം.

More from DriveSpark

Article Published On: Monday, November 19, 2012, 12:32 [IST]
English summary
Chevrolet Spark Electric Version will be launched at EV Los Angeles Auto Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X