ഷെവര്‍ലെ എന്‍ജോയ് ട്രയല്‍ പ്രൊഡക്ഷന്‍ തുടങ്ങി

By Santheep

Hong Guang
ഷെവര്‍ലെ എന്‍ജോയ് ട്രയല്‍ പ്രൊഡക്ഷന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ ഹലോളിലെ ഷെവര്‍ലെ പ്ലാന്‍റിലാണ് ട്രയല്‍ പ്രൊഡക്ഷന്‍ നടക്കുന്നത്.

മത്സരം വളര്‍ന്നുകൊണ്ടിരിക്കുന്ന എംപിവി വിപണിയിലേക്കാണ് ഷെവര്‍ലെ എന്‍ജോയ് വന്നെത്തുക. എംപിവി വിപണിയിലെ അതികായനായ ടൊയോട്ട ഇന്നോവ മുതല്‍ ഇനി വരാനിരിക്കുന്ന നിസ്സാന്‍ ഇവാലിയ വരെ മികച്ച വാഹനങ്ങളുടെ ഒരു നിരയിലേക്കാണ് എന്‍ജോയ് വന്നിറങ്ങുക. ഈയിടെ പുറത്തിറങ്ങിയ മാരുതി എര്‍റ്റിഗ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഹോണ്ടയുടെ ജാസ് പ്ലാറ്റ്ഫോമിലുള്ള ഒരു വണ്ടി അധികം താമസിക്കാതെ വന്നെത്തുമെന്നാണ് അറിയുന്നത്. ടൊയോട്ടയുടെ തന്നെ ഒരു ചെറു എംപിവി വിപണിയില്‍ ഉടന്‍ എത്തിച്ചേരുമെന്നും കേള്‍ക്കുന്നു. ഇതൊരു ഗ്ലോബല്‍ മോഡലാണ്. അവാന്‍സ എന്ന പേരില്‍ തായ്‍ലന്‍ഡ് അടക്കമുള്ള വിപണികള്‍ ഇവനുണ്ട്. ഇവര്‍ക്കിടയില്‍ ഇടം കണ്ടെത്തുക എന്ന ദുഷ്ടകരമായ പണിയാണ് ഷെവര്‍ലെ എന്‍ജോയ് ആദ്യം നേരിടേണ്ടുന്ന വെല്ലുവിളി.

ചൈനീസ് വിപണിയില്‍ ഈ വാഹനം ഹോങ് ഗ്വാങ് (Hong Guang) എന്ന പേരില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹലോളില്‍ ഈ വര്‍ഷം അവസാനം വാഹനത്തിന്‍റെ ഉല്‍പാദനം ആരംഭിക്കുമെന്ന് ഫാക്ടറിയില്‍ നിന്നുള്ള ചില വൃത്തങ്ങള്‍ വ്യക്തമാക്കിയകതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 2013നോടടുപ്പിച്ച് വാഹനത്തിന്‍റെ ലോഞ്ച് നടക്കുമെന്നാണ് അനുമാനം.

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും ഈ എംപിവി ഉള്‍ക്കൊള്ളുക. സെയ്‍ല്‍ സെഡാനില്‍ ഉപയോഗിച്ചുവരുന്ന എന്‍ജിനുകളാണിത്.

എഴ് ലക്ഷത്തിന്‍റെ ചുറ്റുവട്ടത്തില്‍ വാഹനം വിലയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 13, 2012, 12:51 [IST]
English summary
Reports say trial production of the Chevrolet Enjoy has started in its Halol plant and it would be launched by March 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X