ട്രാഫിക് ജാമിന് പരിഹാരമായി 'മുട്ടക്കാര്‍'

എഗ്ഗാസുസ് എന്ന് പേരിട്ടിരിക്കുന്ന ഈ കണ്‍സെപ്റ്റ് വൈദ്യുതിയില്‍ ഓടുന്നതാണ്. ഒരാള്‍ക്ക് മാത്രമേ ഈ വാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിയൂ. മൂന്ന് ചക്രങ്ങളാണ് കാറിനുള്ളത്. ശരീരം വളരെ ചെറുതാകയാല്‍ തിരക്കുള്ള ട്രാഫിക്കുകളില്‍ വളരെ എളുപ്പത്തില്‍ കടന്നുകയറി വേഗത്തില്‍ പായാന്‍ കാറിന് സാധിക്കുന്നു. ഓഫീസിലും മറ്റും പോകേണ്ടുന്ന നഗരവാസികള്‍ ഒരു ചെറു സെക്കന്‍ഡ് കാര്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന പുതിയ കാലത്തിന് ഇത് ഒരു മികച്ച ഓപ്ഷനാണ്.
40 കിമി മൈലേജാണ് ഈ ഇലക്ട്രിക് കാറിന് ലഭിക്കുന്നത്. കരിമ്പുക പുറന്തള്ളലില്ലായ്മ തുടങ്ങി ഇലക്ട്രിക് കാറിനുള്ള മറ്റെല്ലാ ഗുണഗണങ്ങളും ഈ വാഹനത്തിനുണ്ട്. ഉല്‍പാദിപ്പിക്കുകയാണെങ്കില്‍ 5000 ഡോളറിന് കാര്‍ വില്‍ക്കാമെന്നാണ് ഡിസൈനര്‍മാര്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ രൂപയില്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം വിലവരും ഈ കാറിന്.


Click it and Unblock the Notifications








