ആഡംബരത്തിന് വിലകുറയുന്നു!

BMW X1
ആഡംബര കാര്‍ വിപണി വന്‍ കുതിച്ചു കയറ്റമാണ് കഴിഞ്‍ രണ്ട് വര്‍ഷത്തിനിടെ നടത്തിയത്. പെട്രോള്‍ വിലക്കയക്കയറ്റം മൂലം വോള്യം മാര്‍ക്കറ്റ് നേരിട്ട കടുത്ത തിരിച്ചടി പക്ഷെ, ആഡംബര കാര്‍ വിപണിയെ ബാധിക്കുകയുണ്ടായില്ല. ഇത് ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ അതിസമ്പന്നരുടെ വേഗത്തിലുള്ള വളര്‍ച്ചയെയാണ് ആഡംബര കാര്‍ വിപണിയുടെ വളര്‍ച്ചയില്‍ നിന്ന് വായിച്ചെടുക്കാവുന്ന വസ്തുത. കാറിന്‍റെ അനുബന്ധ വിപണിയില്‍ വരുന്ന വിലക്കയറ്റങ്ങളൊന്നും ബാധിക്കാത്ത ഈ വിഭാഗത്തിന്‍റെ വളര്‍ച്ചയെ കണ്ടാണ് ആഡംബര കമ്പനികള്‍ ഇന്ത്യയിലേക്ക് പറന്നെത്തിയത്. ഇനിയും നിരവധി പേര്‍ രാജ്യത്തെ പുതുപ്പണക്കാരുടെ കീശയില്‍ നോട്ടമിട്ടിട്ടുണ്ട്.

ആഡംബര കാര്‍ കമ്പനികള്‍ ഇതിനിടെ ശ്രദ്ധിച്ച മറ്റൊരു വസ്തുത, പ്രീമിയം കാറുകളില്‍ നിന്നും ആഡംബര കാറുകളിലേക്ക് നീങ്ങാന്‍ പ്രവണത കാണിക്കുന്ന ഒരു വിഭാഗത്തിന്‍റെ വളര്‍ച്ചയാണ്. ഒരു സര്‍വ്വസജ്ജമായ ആഡംബര കാര്‍ വാങ്ങാന്‍ ഇവരുടെ പക്ല്‍ പണമില്ല. എന്നാല്‍ പ്രീമിയം കാറുകളുടെ ടോപ് എന്‍ഡ് വരെ പോകാന്‍ ഇവര്‍ക്ക് കഴിയുകയും ചെയ്യും. ഇത്തരക്കാരിലേക്ക് കടന്നു ചെല്ലാനുള്ള പദ്ധതികള്‍ രാജ്യത്തെ ആഡംബര കാര്‍നിര്‍മാതാക്കള്‍ ഒരുക്കിക്കഴിഞ്ഞു,

ബിഎംഡബ്ലിയു, ഓഡി, മെഴ്സി‍ഡസ് ബെന്‍സ് എന്നീ കമ്പനികളാണ് ആഡംബര വിപണിയിലെ രാജാക്കന്മാര്‍. ഇവര്‍ 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലുള്ള കാറുകളുമായി രംഗത്തിറങ്ങാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

മെഴ്സിഡസ് ബെന്‍സ് അധികം താമസിക്കാതെ തന്നെ മിനി എംപിവി സ്പോര്‍ട്സ് ടൂറര്‍ ബി-ക്ലാസ് ലോഞ്ച് ചെയ്യും. ഓഡി എ3 ആഡംബര ഹാച്ച്ബാക്ക് വിപണിയിലെത്താന്‍ ഇനി കുറച്ചുകൂടിയേ കാത്തിരിക്കേണ്ടതുള്ളൂ. ബിഎംഡബ്ലിയു എക്സ്1 എസ്‍യുവിയുടെ താഴെ വില വരുന്ന ഒരു വാഹനം വികസിപ്പിച്ചെടുക്കാന്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

എന്‍ട്രി ലെവല്‍ മോഡലുകള്‍ സ്വാഭാവികമായും ലക്ഷ്യമിടുന്നത് യുവാക്കളെയാണ്. അധികം താമസമില്ലാതെ കൂടുതല്‍ ആഡംബരത്തിലേക്ക് നീങ്ങുന്നതിന് ഇവര്‍ക്ക സാധിക്കും ഒരു തുടക്കം എന്ന നിലയില്‍ എന്‍ട്രി ലെവല്‍ കാറുകളില്‍ തുടങ്ങാന്‍ ഇവരെ സഹായിക്കേണ്ടതുണ്ടെന്ന് ആഡംബര കാര്‍ നിര്‍മാതാക്കള്‍ കരുതുന്നു.

More from DriveSpark

Article Published On: Friday, August 10, 2012, 15:24 [IST]
English summary
Manufacturers such as BMW, Audi and Mercedes-Benz, are looking to tap the entry level luxury space with small cars priced at Rs 25 to Rs 30 lakh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X