എര്‍റ്റിഗയുടെ ചിറകിലേറി മാരുതി

മാരുതി സുസുക്കി വില്‍പന കഴിഞ്ഞ മാസം മികച്ച വളര്‍ച്ച കണ്ടെത്തി. 9.8% വളര്‍ച്ചയാണ് കഴിഞ്‍ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് മാരുതിക്കുണ്ടായിരിക്കുന്നത്. മാരുതിയുടെ വാര്‍ത്താ കുറിപ്പ് പറയുന്നത് പ്രകാരം 93988 വാഹനങ്ങളാണ് 2012 സെപ്തംബറില്‍ ഉണ്ടായിരിക്കുന്നത്. 2011 സെപ്തംബറില്‍ ഇത് 85565 യൂണിറ്റായിരുന്നു.

ചെറുകാര്‍ വിഭാഗത്തില്‍ മാത്രം 4.9% വളര്‍ച്ച മാരുതി നേടി. 39150 യൂണിറ്റാണ് വില്‍പന.

Maruti Suzuki Ertiga

കോംപാക്ട് സെഡാന്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍ മികവുറ്റ പ്രകടനമാണ് നടത്തിവരുന്നത്. ഡിസൈര്‍ മാത്രം 11694 യൂണിറ്റ് വില്‍പന നടന്നു. 24.3% വളര്‍ച്ചയാണ് ഈ വാഹനത്തിന്‍റെ വില്‍പനയിലുണ്ടായിരിക്കുന്നത്.

ഈയിടെ ലോഞ്ച് ചെയ്ത എര്‍റ്റിഗ എംപിവിയാണ് വില്‍പനയില്‍ കാര്യമായി സഹായിച്ച മറ്റൊരു വാഹനം. 7,224 യൂണിറ്റാണ് ഈ വാഹനത്തിന്‍റെ വില്‍പന. ഒമ്നി, ഈക്കോ എന്നീ വാഹനങ്ങളുടെ വില്‍പന 7.5% വര്‍ധിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളില്‍ വിപണിയില്‍ സംഭവിക്കാനിരിക്കുന്ന മാരുതി ആള്‍ട്ടോ 800ന്‍റെ ലോഞ്ച് സംഭവിക്കുന്നതോടെ വന്‍ മാറ്റമാണ് വിപണിയിലുണ്ടാകാന്‍ പോകുന്നത്. മാരുതിയുടെ വില്‍പന ഇനിയും വര്‍ധിക്കുന്നതിന് വരുന്ന മാസങ്ങള്‍ സാക്ഷ്യം വഹിക്കും.

More from DriveSpark

Article Published On: Monday, October 1, 2012, 15:24 [IST]
English summary
Maruti Suzuki's sales for the month of September has increased by 9.8% thanks to the recently launched Ertiga.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X