കാറുടമകള്‍ക്ക് ഫേസ്‍ബുക്കും ട്വിറ്ററും വേണ്ട

എന്നാല്‍ രസകരമെന്നു പറയട്ടെ, കാര്‍ ഉപഭോക്താക്കള്‍ക്ക് കാറിനകത്ത് ഇത്തരം അപ്ലിക്കേഷനുകള്‍ ലഭിക്കുന്നതില്‍ വലിയ താല്‍പര്യമില്ലെന്നാണ് പുതിയ പഠനം കാണിക്കുന്നത്. ഉപഭോക്താക്കള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്ന അപ്ലിക്കേഷനുകള്‍ മറ്റ് ചിലതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
തല്‍സമയ ട്രാഫിക് നില, പാര്‍ക്കിംഗ് ലഭ്യത, കാലാവസ്ഥ തുടങ്ങിയ വിവിരങ്ങള്‍ നല്‍കുന്ന അപ്ലിക്കേഷനുകളോടാണ് ഉപഭോക്താക്കള്‍ താല്‍പര്യം കാണിക്കുന്നത്. ഡ്രൈവ് ചെയ്യുമ്പോള്‍ തങ്ങളെ സഹായിക്കുന്ന കാര്യങ്ങളെ ഉപഭോക്താക്കള്‍ സ്വീകരിക്കുന്നു. ഡ്രൈവിംഗിനിടയില്‍ ഒരുതരത്തില്‍ ശല്യമായി മാറാവുന്ന സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളെ അകറ്റി നിര്‍ത്താനാണ് ഭൂരിപക്ഷം പേരും താല്‍പര്യപ്പെടുന്നത്.
ഡ്രൈവ് ചെയ്യുമ്പോള്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകള്‍ വന്‍ ശല്യമാണെന്ന് ചില ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. വാഹനമോട്ടുന്ന സമയത്ത് കമന്‍റിടാനും ലൈക്കടിക്കാനും ട്വീറ്റ് ചെയ്യാനുമെല്ലാം ഇത്തരം അപ്ലിക്കേഷനുകള്‍ പ്രേരിപ്പിക്കുന്നു. ഇത് അപകടം വരുത്തിവെക്കുന്നു.
കൂടുതല്‍ ജാഗ്രത കൈവരിക്കാന്‍ സഹായിക്കുന്ന അപ്ലിക്കേഷനുകളാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നതെന്ന് സാരം.


Click it and Unblock the Notifications








