ഫിയറ്റിന്‍റെ ആദ്യ സ്വതന്ത്ര വര്‍ക്‍ഷോപ്

By Santheep

Fiat Logo
ഫിയറ്റ് ഗ്രൂപ്പിന്‍റെ രാജ്യത്തെ ആദ്യത്തെ സ്വതന്ത്ര എക്സ്ക്ലൂസീവ് വര്‍ക്‍ഷോപ് പൂനെയിലെ ദാപോഡിയില്‍ ആരംഭിച്ചു. മില്ലെനിയം ഡ്രൈവ് വര്‍ക്‍ഷോപ് എന്ന് പേരിട്ട ഈ സ്ഥാപനം ടാറ്റയില്‍ നിന്നു പിരിഞ്ഞതിനു ശേഷം ഫിയറ്റ് നടത്തുന്ന സുപ്രധാന നീക്കമാണെന്ന് പറയാം.

20,000 സ്ക്വയര്‍ഫീറ്റില്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ വര്‍ക്‍്ഷോപ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം പകര്‍ന്നു നല്‍കാന്‍ പര്യാപ്തമായതാണ്. ഫിയറ്റ് ഗ്രൂപ് ഓട്ടോമൊബൈല്‍ ഇന്ത്യയുടെ ബിസിനസ് ഡവലപ്‍മെന്‍റ് തലവന്‍ രവി ഭാട്യയാണ് വര്‍ക്‍ഷോപ് ഉദ്ഘാടനം ചെയ്തത്.

ഫിയറ്റിന്‍റെ ബ്രാന്‍ഡ് സാന്നിധ്യം അറിയിക്കാന്‍ ഈ വര്‍ക്‍ഷോപ് സഹായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കുറെ മാസങ്ങള്‍ക്കു മുന്‍പ് ഫിയറ്റ് കഫെകള്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ഇവിടെ നിന്ന് ഉപഭോക്താക്കള്‍ക്ക് കാറുകള്‍ വാങ്ങാം. മികച്ച ഉപഭോക്തൃ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക എന്നത് ഫിയറ്റിന്‍റെ ബ്രാന്‍ഡ് തത്വങ്ങളില്‍ ഒന്നാണെന്ന് രവി ഭാട്യ പറഞ്ഞു.

ഗോവയിലെ ഉപഭോക്താക്കള്‍ ഫിയറ്റ് ഉടമകളാണെന്നതില്‍ അഭിമാനിക്കുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിക്കുന്നു. മികവുറ്റ സേവനങ്ങള്‍ ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ്. മുമ്പോട്ട് പോകുന്നതിനൊപ്പം തന്നെ ലോകനിലവാരമുള്ള സേവനങ്ങളും നല്‍കിക്കൊണ്ടിരിക്കുക എന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന് ഭാട്യ പറഞ്ഞു.

ഇന്ത്യയില്‍ നയതന്ത്രപരമായി ശൃംഖലകള്‍ വര്‍ധിപ്പിക്കുന്നതിന് ഫിയറ്റ് സ്രദ്ധ പതിപ്പിച്ചു വരുന്നുണ്ടെന്ന് ഫിയറ്റ് വ്യക്തമാക്കി.

More from DriveSpark

Article Published On: Thursday, September 13, 2012, 10:03 [IST]
English summary
FIAT Group Automobiles India Private Limited (FGAIPL) has rolled out its first independent state-of-the-art workshop -Millennium Drive Workshop in Dapodi, Pune.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X