ഫോഴ്‍സ് 1000 കോടി നിക്ഷേപിക്കുന്നു

1000 കോടിരൂപയുടേതാണ് ഫോഴ്സിന്‍റെ നിക്ഷേപ പദ്ധതി. വരും വര്‍ഷങ്ങളിലേക്ക് വന്‍ തോതിലുള്ള ലക്ഷ്യങ്ങളാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി സര്‍വ്വ സന്നാഹങ്ങളുമായി മുമ്പോട്ടു പോകാനാണ് ഫോഴ്സ് തീരുമാനിച്ചിട്ടുള്ളത്. പുതിയ പ്രൊഡക്ടുകള്‍, നിലവിലുള്ള എസ്‍യുവിയുടെ വില്‍പന വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ കമ്പനിക്കുണ്ട്.
നിലവില്‍ രണ്ട് പ്ലാന്‍റുകളാണ് ഫോഴ്സിനുള്ളത്, ഇവിടെ വാണിജ്യ വാഹനങ്ങളാണ് നിര്‍മിക്കുന്നത്. ഇവ കൂടാതെ ഒരു പുതിയ പ്ലാന്‍റു കൂടി ഫോഴ്സ് നിര്‍മിക്കും. ഇവിടെയാണ് പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മിതി നടക്കുക.


Click it and Unblock the Notifications








