ഫോര്‍ഡ് ഇക്കോസ്പോര്‍ട് ലോഞ്ച് ചെയ്തു
ബ്രസീലിലെ പ്രധാന നഗരങ്ങളിലെല്ലാം നടക്കുന്ന മഹാമേളയാണ് ഫൂട്ബോള്‍ ചലഞ്ച് വീല്‍ ഇവന്‍റ്. ഈ സംഭവ പരമ്പരകളിലെല്ലാം ഇക്കോസ്പോര്‍ട്ട് പങ്കെടുക്കും. ബ്രസീലിന്‍റെ ഫുട്ബോള്‍ താരങ്ങള്‍ മേളയില്‍ സജീവ സാന്നിധ്യമായിരിക്കും.
സാവോ പോളോയില്‍ വെച്ചാണ് പരമ്പരയിലെ ആദ്യത്തെ മേള നടന്നത്. ജൂണ്‍ ഒമ്പതിന്.
ഉപഭോക്താക്കളുമായി ഏറ്റവും അടുത്ത ബന്ധം നിലനിര്‍ത്തുക എന്നതാണ് ഫോര്‍ഡിന്‍റെ നയമെന്ന് കമ്പനിയുടെ ലാറ്റിനമേരിക്കന്‍ മേധാവിയായ റോജെലിയോ ഗോള്‍ഫാര്‍ബ് പറഞ്ഞു. വിതരണക്കാരനിലൂടെയല്ല ഫോര്‍ഡ് ഉപഭോക്താക്കളെ സമീപിക്കുന്നത്.
ബ്രസീലിലെ പൊതുജനത്തെ ഞെട്ടിക്കുന്ന ഏര്‍പ്പാട് ഫോര്‍ഡ് ഇനിയും തുടരുമെന്ന് ഗോള്‍ഫാര്‍ബ് വ്യക്തമാക്കി. സംഭവത്തെ ജനങ്ങളിലെത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കും. ബ്രസീലിയന്‍ ജനകീയ സംഗീതരംഗത്തെ ഒരതികായന്‍ കൂടി പരിപാടിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടിതല്‍ വിശദമാക്കാന്‍ ഗോള്‍ഫാര്‍ബ് നിന്നില്ല.


Click it and Unblock the Notifications









