ഫോര്‍ഡ് ഫിഗോ 2012 ലോഞ്ച് ചെയ്തു

ഫോര്‍ഡ് ഫിഗോ ഹാച്ച്ബാക്ക് 2012 പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തു. ചില കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയമായ ശേഷമാണ് ഫിഗോ എത്തിയിരിക്കുന്നത്.

നിരവധി അധിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് ഈ പതിപ്പില്‍. രണ്ട് കിടിലന്‍ നിറങ്ങളും കൂടുതലായുണ്ട്.

Ford Figo

മുഖാകൃതിയില്‍ തന്നെ കാര്യമായ മാറ്റം സൃഷ്ടിക്കുന്ന വിധത്തില്‍ ഗ്രില്ലില്‍ വരുത്തിയ മാറ്റം ശ്രദ്ധേയമാണ്. നേരത്തെ താഴേക്ക് ചാഞ്ഞിറങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ടിരുന്ന ഗ്രില്‍ ഇപ്പോള്‍ ഷഡ്ഭുജാകൃതി കൈക്കൊണ്ടിരിക്കുന്നു.

ഹെഡ്‍ലാമ്പില്‍ ഇന്‍ഡിക്കേറ്റര്‍ ലാമ്പിന്‍റെ സ്ഥാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഏറ്റവും താഴറ്റത്താണ് ഇപ്പോളതിന്‍റെ സ്ഥാനം. ഹെഡ്‍ലാമ്പിന്‍റെ ആകൃതിയില്‍ കാര്യമായ മാറ്റമില്ലെങ്കിലും കൂടുതല്‍ ചിന്തേരിട്ട് കൃത്യത കൈവരിച്ചതായി കാണാന്‍ കഴിയും.

ബ്രൈറ്റ് യെല്ലോ, കൈനറ്റിക് ബ്ലൂ എന്നിവയാണ് പുതിയ നിറങ്ങള്‍. പെട്രോള്‍ പതിപ്പിന്‍റെ വില 3.85 ലക്ഷമാണ്. ഡീസല്‍ പതിപ്പിന് വില 4.8 ലക്ഷം.

പുതിയ അപ്‍ഹോള്‍സ്റ്ററി, സ്റ്റീയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ ഫിഗോയുള്ള അകത്തുണ്ട്. കൂടുതല്‍ വിവരങ്ങളുമായി ഡ്രൈവ്‍സ്പാര്‍ക് ഉടന്‍ നിങ്ങളിലേക്കെത്തുന്നതാണ്. കാത്തിരിക്കുക.

More from DriveSpark

Article Published On: Monday, October 15, 2012, 13:37 [IST]
English summary
The facelifted version of Ford Figo has been launched in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X