ഫിഗോയ്ക്ക് ചെറിയൊരു തൂവല്‍സ്പര്‍ശം

ഫോര്‍ഡ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനം ഫിഗോ ഹാച്ച്ബാക്കാണ്. ഫിഗോ നില്‍ക്കുന്ന അതേ സെഗ്മെന്‍റില്‍ അസാധ്യമായ കരുത്തോടെ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്ക് നിലയുറപ്പിച്ചിട്ടുണ്ട്. ഹ്യൂണ്ടായിയുടെ ഐ20യും ഇതേ ഇടത്തിലുണ്ട്. കടുത്ത മത്സരമുള്ള ഇടമാണിത്. ഇവിടെ പിടിച്ചുനില്‍ക്കുക എന്ന പ്രയാസകരമായ നീക്കത്തിന് ഇടക്കിടെയുള്ള മുഖംമിനുക്കലുകള്‍ അത്യാവശ്യമാണ്. ഫോര്‍‍ഡ് ഫിഗോയുടെ അടുത്ത നീക്കം അതിനായുള്ളതാണ്.

'ഇടക്കാല പുതുക്കല്‍' എന്ന് മാത്രം വിളിക്കാവുന്ന ഒരു ചെറിയ കോസ്മെറ്റിക് സര്‍ജറിക്ക് ഫിഗോ ഉടന്‍ വിധേയമാകും എന്നാണ് അറിയുന്നത്. സാങ്കേതികമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തില്ല എന്നാണ് വിവരം. ഇന്‍റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈനുകളില്‍ ചെറുതായൊന്ന് തൊട്ടുതലോടിപ്പോകും.

Ford Figo

ഫിഗോയെ കൂടുതല്‍ അഗ്രസീവാക്കാനുള്ള ഡിസൈന്‍ സവിശേഷതകള്‍ ചേര്‍ക്കുമെന്നു വേണം കരുതാന്‍. സമാന സെഗ്മെന്‍രില്‍ ഇനിയും എത്തിയിട്ടില്ലാത്ത നിരവധി സവിശേഷതകള്‍ ഫിഗോയില്‍ ഇപ്പോള്‍തന്നെ ലഭ്യമാണ്. എബിഎസ്, ഇബിഡി, ബൂട്ട് തുറക്കാന്‍ ഡാഷ്ബോര്‍ഡില്‍ ബട്ടണ്‍, പ്രോഗ്രാം ചെയ്തു വെക്കാവുന്ന റിമോട്ട് ലോക്കിംഗ് സംവിധാനം, ആധുനിക ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയ്ക്കു പുറമെ റിയര്‍ സീറ്റുകള്‍ മടക്കിവെച്ച് ബുട്ട് സൗകര്യം വര്‍ധിപ്പിക്കാനുള്ള അവസരവും ഫിഗോ നല്‍കുന്നു.

പെട്രോള്‍-ഡീസല്‍ വേരിയന്‍റുകളില്‍ ഫിഗോ ഇന്ന് ലഭ്യമാണ്. 1.2 ലിറ്ററിന്‍റേതാണ് പെട്രോള്‍ എന്‍ജിന്‍. 70 കുതിരശക്തി ഈ എന്‍ജിനുണ്ട്. 1.4 ലിറ്ററിന്‍റെ ഡീസല്‍ ടര്‍ബോ എന്‍ജിനാണ് രണ്ടാമത്തേത്. ഡീസല്‍ മോഡലില്‍ 18.5 മൈലേജ് ലഭിക്കുന്നതാണ്.

More from DriveSpark

Article Published On: Saturday, June 23, 2012, 17:35 [IST]
English summary
According to reports, the new Figo will be getting a mild cosmetic makeover rather than any major technical changes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X