ഫിഗോ ഹാച്ച്ബാക്കിന് മുഖം മിനുക്കല്‍

മാരുതി സുസുക്കി സ്വിഫ്റ്റ്, ഐ10 എന്നീ എതിരാളികള്‍ക്ക് ഈയിടെ ലഭിച്ച മുഖം മിനുക്കലുമായി ഒന്നേറ്റു നില്‍ക്കാം എന്നതാണ് ഉദ്ദേശ്യം എന്നത് വ്യക്തം. അതേസമയം പുതിയ ഫിഗോ ഹാച്ച്ബാക്കിന്‍റെ മുഖം മിനുക്കലുമായി ബന്ധപ്പെട്ട് ഫോര്‍ഡ് യാതൊന്നും ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല.
8 വേരിയന്‍റുകളാണ് ഇപ്പോള്‍ ഫിഗോ ഹാച്ച്ബാക്കിനുള്ളത്. പെട്രോള്‍ പതിപ്പിന്‍റെ വില 3.9 ലക്ഷത്തിലാണ് തുടങ്ങുന്നത്. 4.8 ലക്ഷത്തില്‍ ഡീസല്‍ പതിപ്പ് വില തുടങ്ങുന്നു.
പുതിയ ഫിഗോയ്ക്ക് എന്‍ജിന്‍ മാറ്റത്തിനുള്ള സാധ്യത ചില റിപ്പോര്‍ട്ടുകള്‍ കാണുന്നു. ഫോര്‍ഡ് ഫിയസ്റ്റ സെഡാനില്‍ ഉപയോഗിക്കുന്ന 90 കുതിരകളുടെ കരുത്തും 200 എന്‍എം ചക്രവീര്യവുമുള്ള എന്‍ജിനായിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications








