ഇക്കോസ്പോര്‍ട്:ഫോര്‍ഡ് 1200 തൊഴിലാളികളെ നിയമിക്കും

Ford EcoSport
മറൈമലര്‍നഗറിലുള്ള ഫോര്‍ഡ് പ്ലാന്‍റില്‍ നിന്ന് ഇക്കോസ്പോര്‍ട് എസ്‍യുവി 2013 ഫെബ്രുവരിയില്‍ നിരത്തിലിറങ്ങിത്തുടങ്ങും. ഈ വാഹനത്തിനു മേല്‍ ഫോര്‍ഡിനുള്ള ആത്മവിശ്വാസം അത്രമാത്രമാകയാല്‍ വന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ഈ വാഹനത്തിന്‍റെ ഉല്‍പാദനത്തിനായി 1,200 തൊഴിലാളികളെ കമ്പനി റിക്രൂട്ട് ചെയ്യും. അതും ഒരു വര്‍ഷത്തിനിടയില്‍.

ഫെബ്രുവരിയില്‍ നടക്കുന്ന ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കഴിഞ്ഞ ദിവസം ഫോര്‍ഡ് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ കതാണുന്നു. കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികളെ കുറിച്ച് കമ്പനി പ്രതിനിധികള്‍ ജയലളിതയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ ഫോര്‍ഡിലെ തൊഴിലാളികളുടെ എണ്ണം 5,200 ആണ്. ഇന്ത്യയുടെ ഓട്ടോ ഹബ് എന്നറിയപ്പെടുന്ന തമിഴ്നാട് ഗുജറാത്തിന്‍റെ ഈ വഴിക്കുള്ള ശ്രമങ്ങളുടെ ഭീഷണ് നേരിടുകയാണ്. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1995ലാണ് ഫോര്‍ഡ് തമിഴ്നാട്ടില്‍ പ്ലാന്‍റ് സ്ഥാപിച്ചത്.

ബ്രസീലില്‍ നിലവില്‍ വില്‍പനയിലുള്ള ഈ വാഹനം കോംപാക്ട് എസ്‍യുവി വിഭാഗത്തിലാണ് ഇടം പിടിക്കുന്നത്. ഈ വിഭാഗത്തില്‍ രണ്ടു ദിവസം മുമ്പ് ലോഞ്ച് ചെയ്ത മഹീന്ദ്ര ക്വണ്‍ടോ, പ്രീമിയര്‍ റിയോ, റിനോ ഡസ്റ്റര്‍ എന്നീ വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ മത്സരത്തിനുള്ളത്.

More from DriveSpark

Article Published On: Tuesday, September 25, 2012, 14:07 [IST]
English summary
Ford will recruit 1200 employees for their Chennai manufacturing plant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X