ട്രാഫിക് ഇനി കാര്‍ നിയന്ത്രിക്കും

Traffic
തിരക്കേറിയ ട്രാഫിക്കില്‍ വാഹനമോടിക്കുക എന്നത് ഒരു കടുത്ത ശിക്ഷയാണ്. ഇട്ടെറിഞ്ഞ് പോകാന്‍ വയ്യ എന്ന ഒറ്റക്കാരണം കൊണ്ടാണ് ഈ കെടുതി ആളുകള്‍ സഹിക്കുന്നത്. ലോകത്തെമ്പാടും ട്രാഫിക് ജാമുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. പത്തും മുപ്പതും കിലോമീറ്റര്‍ നീളത്തിലൊക്കെയാണ് ചില ജാമുകള്‍. പലതും ഗിന്നസ് ബുക്കിലും ലിംകയിലുമെല്ലാം കയറിക്കഴിഞ്ഞു.

എന്തുവലിയ ജാമായാലും കാറെടുത്തേ ആളുകള്‍ പുറത്തിറങ്ങൂ എന്നതാണ് പ്രശ്നം. രാവിലെ ചായപ്പൊടി വാങ്ങാന്‍ കാറെടുത്തു പോയവന്‍ അത്താഴത്തിന് തിരിച്ചെത്തുന്ന പ്രവണതയെ പൊതുസമൂഹം അങ്ങോട്ട് അംഗീകരിച്ച മട്ടാണ്. ഇത് സമൂഹത്തിന്‍റെ ശാരീരിക-മാനസിക ആരോഗ്യങ്ങള്‍ക്ക് ഏല്‍പിക്കുന്ന ആഘാതം വളരെ വലുതാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇത്തരം ഗുരുതര സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടുന്നത് ഫോര്‍ഡിനൊരു ശീലമാണ്.

തനിയെ ഓടുന്ന വാഹനം വികസിപ്പിച്ചെടുത്തത് ഗൂഗിളാണ്. പ്രസ്തുത വാഹനം ഒരു മൂര്‍ത്ത യാഥാര്‍ത്ഥ്യമായിത്തീരാന്‍ വര്‍ഷങ്ങള്‍ ഇനിയും എടുക്കും. സംഗതി ഒരു അടിയന്തിര ആവശ്യമാണെന്നും പറയാന്‍ വയ്യ. എന്നാല്‍ ഫോര്‍ഡ് വികസിപ്പിച്ചെടുത്ത, ട്രാഫിക് തിരക്കില്‍ വാഹനം സ്വയം നിയന്ത്രണങ്ങള്‍ ഏറ്റെടുക്കുന്ന സാങ്കേതികത ലോകത്തിന് ഈ നിമിഷത്തില്‍ തന്നെ ആവശ്യമുള്ള ഒന്നാണ്.

'ട്രാഫിക് ജാം അസിസ്റ്റ്' എന്നാണ് ഫോര്‍ഡിന്‍റെ പുതിയ സാങ്കേതികതയുടെ പേര്. ഉയര്‍ന്ന ട്രാഫിക്കില്‍ കാറിന്‍റെ നിയന്ത്രണം കാറിനു തന്നെ വിട്ടുകൊടുത്ത് ഡ്രൈവര്‍ക്ക് സുഖമായി വിശ്രമിക്കാം. ട്രാഫിക് തിരക്ക് പിന്നിട്ട് വാഹനം 30 കിമി ദൂരം പിടിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം സ്വയം വിട്ടുകൊടുക്കപ്പെടും.

അമേരിക്കയില്‍ ഫോര്‍ഡിന്‍റെ മിടുക്കരായ എന്‍ജിനീയര്‍മാരുടെ പ്രയത്നമാണ് ഈ സാങ്കേതികതയുടെ പിന്നില്‍. ട്രാഫിക്കുകളില്‍ കാറുകളുടെ നീക്കം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഈ സാങ്കേതികതയ്ക്ക് കഴിയും. ഇതുവഴി ജാമുകള്‍ പരമാവധി കുറയ്കാനും സാധിക്കും.

More from DriveSpark

Article Published On: Wednesday, June 27, 2012, 15:24 [IST]
English summary
Ford's engineers in Us have developed an advanced technology for a brilliant control of city traffics. The technology named Traffic Jam Assist can control the car without the help of a driver in traffics.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X