ആറ് കൊല്ലത്തിനുള്ളില്‍ ജനറലിന്‍റെ എട്ട് വണ്ടികള്‍

അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്സ് ആ സ്വഭാവം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. അതിജീവനത്തിന്‍റെ വഴികള്‍ ഇത്രകണ്ട് പയറ്റാന്‍ ശേഷിയുള്ള മറ്റൊരു ഓട്ടോജീവി ലോകത്തിലില്ല. സാമ്പത്തികമാന്ദ്യകാലത്ത് എട്ട്നിലയില്‍ കേറി പൊട്ടിയപ്പോള്‍ സര്‍ക്കാരിനെക്കൊണ്ട് ഓഹരികളെടുപ്പിച്ച് ജനറല്‍ തടി നോക്കി. ജിഎമ്മിന്‍റെ വലിയ ഭാഗം ഓഹരികള്‍ ഇപ്പോള്‍ അമേരിക്കന്‍ ഖജനാവിലാണ്.

പ്രശ്നങ്ങള്‍ ഒട്ടൊന്നൊടുങ്ങിയപ്പോള്‍ ലേകത്തിന്‍റെ നെറുകയിലേക്ക് ഏതൊരു അമേരിക്കക്കാരനെയും പോലെ ജനറല്‍ കുതിച്ചു. ഇന്ത്യന്‍ വിപണിയില്‍ പക്ഷെ ജനറലിന്‍റെ പ്രകടനം വളറെ മികച്ചതാണെന്നൊന്നും പറഞ്ഞുകൂടാ. ഇന്ത്യയെപ്പോലൊരു വികസ്വര വിപണിയില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ലോകനേതൃസ്ഥാനം മറ്റേതെങ്കിലും ലവന്മാര്‍ തട്ടിക്കൊണ്ടുപോകും എന്ന ജാഗ്രത ജിഎമ്മിനുണ്ട്.

chevrolet camaro

ഈ ലക്ഷ്യങ്ങളെല്ലാം മുമ്പില്‍ വെച്ചാണ് ജിഎം കളിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ എട്ട് മോഡലുകള്‍ കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിടുന്നത്.

സമാനമായ പദ്ധതികളുമായി മറ്റ് കമ്പനികള്‍ നില്‍ക്കുന്നതും ഈയവസരത്തില്‍ കാണേണ്ടതുണ്ട്. ഫോക്സ്‍വാഗണ്‍ ലക്ഷ്യമിടുന്നത് ആറ് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി മാറാനാണ്. ഇവര്‍ക്ക് തീര്‍ച്ചയായും ഇന്ത്യന്‍ പദ്ധതികളുമുണ്ട്.

നിലവില്‍ ലോകത്തെ ഒന്നാം സ്ഥാനക്കാരനായ ടൊയോട്ടയും ഇന്ത്യയില്‍ കൂടുതല്‍ വാഹനങ്ങളെത്തിക്കാനുള്ള പദ്ധതികളില്‍ മുഴുകുന്നുണ്ട്. ജനറലിന്‍റെ സ്ഥാനം രണ്ടാമതാണിപ്പോള്‍. ഫോക്സ്‍വാഗണ്‍ മൂന്നാം സ്ഥാനത്തും വരുന്നു.

ജനറല്‍ മോട്ടോഴ്സിന് ഇന്ത്യയില്‍ നിന്ന് കയറ്റുമതി പരിപാടികളുമുണ്ട്. ഷെവര്‍ലെ ഇന്ത്യയുടെ പ്ലാന്‍റില്‍ നിന്ന് ചെറു ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ജിഎം പദ്ധതിയിടുന്നത്.

പൂനെയിലുള്ള ഷെവര്‍ലെ പ്ലാന്‍റിന് വര്‍ഷത്തില്‍ 1.4 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. ഗുജറാത്തിലെ ഹലോളില്‍ 85000 യൂണിറ്റ് ശേഷിയുള്ള മറ്റൊരു പ്ലാന്‍റും ജനറലിനുണ്ട്.

More from DriveSpark

Article Published On: Friday, October 12, 2012, 15:25 [IST]
English summary
General Motors is planning to launch 8 new models in India by 2018.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X