തൊഴിലാളികള്‍ നിരോധനാജ്ഞ ലംഘിക്കും

മാരുതി മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഗുഡ്‍ഗാവ്-മനെസര്‍ വ്യവസായ മേഖലയിലെ വിവിധ കമ്പനികളിലെ തൊഴിലാളികള്‍ ഇന്ന് വൈകീട്ട് സമ്മേളിക്കും. ഇതില്‍ മാരുതി ഗുഡ്ഗാവ് പ്ലാന്‍റിലെ തൊഴിലാളികളും പങ്കുചേരും. ഏതെല്ലാം തരത്തില്‍ മാരുതി മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികളെ പിന്തുണയ്ക്കാന്‍ സാധിക്കുമെന്ന് ഈ സമ്മേളനത്തില്‍ വെച്ച് തൊഴിലാളി സംഘടനകള്‍ തീരുമാനിക്കും.

മനെസറിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഗുഡ്ഗാവ് പ്ലാന്‍റിലെ തൊഴിലാളികള്‍ സമരത്തിനിറങ്ങാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മാരുതിയുടെ അധീനതയിലുള്ള തൊഴിലാളിയൂണിയനാണ് ഗുഡ്ഗാവിലുള്ളത്. മാരുതിക്കൊപ്പം നില്‍ക്കുന്ന യൂണിയന്‍ നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ക്കുകയാണുണ്ടായത്.

ഗുഡ്‍ഗാവ്-മനെസര്‍ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റില്‍ നിലനില്‍ക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ തൊഴിലാളികളെ ശക്തമായ സമരനീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ്. അതേസമയം പ്രദേശത്ത് ക്രിമിനല്‍ പീനല്‍ കോഡ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലില്‍ കൂടുതല്‍ പേര്‍ സംഘടിക്കുന്നത് നിയമവിരുദ്ധമാണ്. മജിസ്ത്രേറ്റിന്‍റെ അനുമതി കൂടാതെ റാലികള്‍ നടത്താന്‍ പാടില്ല. എന്നാല്‍ നിരോധനാ‍ജ്ഞയെ ലംഘിച്ച് തൊഴിലാളികള്‍ സമ്മേളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, July 25, 2012, 11:31 [IST]
English summary
Trade unions in the Gurgaon-Manesar industrial belt will gather to show solidarity to the Maruti workers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X