ഒറ്റ ദിനത്തില്‍ ഹീറോ 1 ലക്ഷം വിറ്റു

സ്വര്‍ണക്കച്ചവടക്കാരുടെ ആഘോഷദിനമായ അക്ഷയത്രിതീയ പോലെ ഒരു ദിനമാണ് ധനത്രയോദശി. ആര്‍ത്തി എന്നുമാത്രമേ ഈ സംസ്കൃത വാക്കിന് ഇന്നത്തെ സാഹചര്യത്തില്‍ അര്‍ത്ഥമുള്ളൂ. ദീപാവലി ദിനത്തിന്‍റെ തലേന്നാണ് ഈ ധന്‍തേരാസ് എന്നുകൂടി പേരുള്ള ധനത്രയോദശി കൊണ്ടാടുന്നത്. ഈ ദിനത്തില്‍ എന്തെങ്കിലും വാങ്ങിയാല്‍ പിന്നെ വാങ്ങലുകളുടെ ഒരു വയറിളക്കമായിരിക്കും എന്ന് പറയപ്പെടുന്നു.
ഹീറോയുടെ ഈ നേട്ടം ഒരുപക്ഷെ ലോകത്തില്‍ അപൂര്‍വ്വമായിരിക്കും എന്ന ഊഹിക്കപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ ലോകത്ത് എമ്പാടുമുണ്ടെങ്കിലും അതിന്‍റെ സാമ്പത്തികമായ മുതലെടുപ്പ് ഇന്ത്യ പോലെ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ നടക്കുന്നുള്ളൂ എന്നാണ് വിപണിനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സ്പ്ലന്‍ഡര്‍, പാഷന്‍, മെസ്ട്രോ, പ്ലഷര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് വിപണിയില്‍ ഉയര്‍ന്നുവന്ന പ്രിയമാണ് വില്‍പനയെ സഹായിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. പുതുതായി ലോഞ്ച് ചെയ്ത ഇഗ്നൈറ്റര്‍, ഹങ്ക് എക്സ്ട്രീം എന്നിവയും മികച്ച വിപണി പ്രകടനമാണ് നടത്തിവരുന്നത്.
ഹീറോയുടെ സ്പ്ലന്‍ഡര്‍ മോട്ടോര്‍സൈക്കിളാണ് ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബൈക്ക്. ധനത്രയോദശി ദിനത്തില്‍ 40,000 യൂണിറ്റ് സ്പ്ലന്‍ഡറാണ് വിറ്റഴിക്കപ്പെട്ടത്.


Click it and Unblock the Notifications








