കാറിനുവേണ്ട അഞ്ച് ആക്സസറികള്‍

കാറിനകത്തെ ജീവിതത്തെ കൂടുതല്‍ രസകരവും സൗകര്യപ്രദവുമാക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ വിപണി വാഗ്ദാനം ചെയ്യുന്നു. ഇവയെ നമുക്ക് കാര്‍ ആക്സസറികള്‍ എന്നുവിളിക്കാം. ചെറുതും വലുതുമായ നിരവധി ആക്സസറികള്‍ നമ്മുടെ കാറുകളില്‍ ഇടം പിടിക്കാറുണ്ട്. യാത്രകളെ മറക്കാനാവാത്ത അനുഭൂതിയാക്കിമാറ്റുന്നതില്‍ ഈ ചെറുജീവികള്‍ വഹിക്കുന്ന പങ്ക് എത്രയും വലുതാണ്.

ഒരു കാറില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ആക്സസറികള്‍ ഏതെല്ലാമാണ്? ഇതില്‍ അഭിപ്രായങ്ങള്‍ പലതുണ്ടായിരിക്കും. എങ്കിലും പറഞ്ഞാല്‍ എതിരഭിപ്രായത്തിന് സാധ്യത കുറഞ്ഞതും വളരെ പ്രധാനപ്പെട്ടവയെന്ന് കരുതാവുന്നതുമായ ചില ആക്സസറികളുണ്ട്. ഇവിടെ അവയില്‍ അഞ്ചെണ്ണത്തെ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.

Car Accessories

ആശ്രിത് കാര്‍ റിയര്‍വ്യൂ കാമറയും സ്ക്രീനും

കഴുത്തുളുക്കുന്ന ഇടപാടാണ് റിവേഴ്സെടുക്കുന്നത്. പിന്നിലെ മതിലിനോ വെള്ളമടിച്ച് വഴിയില്‍ പാമ്പായി കിടക്കുന്ന ഏതെങ്കിലുമൊരുത്തനോ റിവേഴ്സെടുക്കുന്നതിന് തടസ്സമാകാം. ശരിയായ കണക്കുകൂട്ടലുകളില്ലെങ്കില്‍ വളരെ ഇടുങ്ങിയ ഇടങ്ങളില്‍ വെച്ചുള്ള റിവേഴ്സുകള്‍ ജീവിതത്തെ തന്നെ റിവേഴ്സടിപ്പിച്ചേക്കാം. ഈ ഘട്ടത്തില്‍ നിങ്ങളെ സഹായിക്കാന്‍ റിയര്‍വ്യൂ കാമറയും സ്കീനും ഉപകരിക്കും.

ഈ സംവിധാനം ബ്ലൂടൂത്ത് ഹാന്‍ഡ്സ് ഫ്രീ ഫങ്ഷനുമായാണ് വരുന്നത്. ഇതുവഴി ഫോണ്‍കോളുകള്‍ എളുപ്പമാകുന്നു. പാട്ട് കേള്‍ക്കാനും മൂവി കാണാനും ഈ ഉപകരണം ഉപകരിക്കും. 6,000 രൂപയുടെ പരിസരത്തിലാണ് ഈ ഉപകരണത്തിന്‍റെ വില.

കാര്‍ റോളര്‍ സണ്‍ ഷേഡ്

ടിന്‍റഡ് ഗ്ലാസ് ഉപയോഗം സുപ്രീം കോടതി നിരോധിച്ചതിനെ തുടര്‍ന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. കര്‍ട്ടനുകളും മറ്റും ഉപയോഗിക്കുന്ന രീതി കണ്ടു വരുന്നുണ്ട്. എന്നാല്‍ കര്‍ട്ടനുകള്‍ കാറികം കൂടുതല്‍ ഇടുങ്ങിയതായി തോന്നിപ്പിക്കും.

റോളര്‍ ഷേഡുകള്‍ ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. കാറിനകത്തെ ചൂട് മിതമായി നിലനിര്‍ത്താനും സ്വകാര്യത സൂക്ഷിക്കാനും ഈ ആക്സസറി ഉപകരിക്കും. ആവശ്യമില്ലാത്ത സമയങ്ങളില്‍ ഇത് ഉള്ളിലേക്ക് റോള്‍ ചെയ്യാവുന്നതാണ്. 300 രൂപയുടെ ചുറ്റുവട്ടത്തില്‍ റോളര്‍ സണ്‍ഷേചുകള്‍ ലഭ്യമാണ് വിപണിയില്‍.

ആന്‍റി സ്ലിപ് ഡാഷ് ബോര്‍ഡ് മാറ്റ്

കാറോടിച്ചുകൊണ്ടിരിക്കുമ്പോള്‍ നടത്തുന്ന വ്യവഹാരങ്ങളില്‍ പെടുന്നവയാണ് കോയിനുകള്‍, കീ, മൊബൈല്‍ തുടങ്ങിയ വസ്തുക്കള്‍ ഡാഷ്ബോര്‍ഡിലേക്ക് അലക്ഷ്യമായി വലിച്ചെറിയുക എന്നത്. പലപ്പോഴും പ്രസ്തുത ഐറ്റങ്ങള്‍ ഡാഷ്ബോര്‍ഡില്‍ നിന്ന് ഊര്‍ന്ന് വീഴുന്ന ദുഖകരമായ സംഗതിക്ക് നമ്മള്‍ സാക്ഷികളാവുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവിംഗ് പാളിച്ചകള്‍ക്ക് സാധ്യത കൂടുതലാണ്. ഇവിടെയാണ് വഴുതല്‍ തടയുന്ന ആന്‍റി സ്ലിപ് ഡാഷ് ബോര്‍ഡ് മാറ്റിന്‍റെ ഗുണം.

പിവിസിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ മാറ്റ് മേല്‍പ്പറഞ്ഞ വസ്തുക്കളെ താഴെ വീഴാതെ പിടിച്ചുനിര്‍ത്തും.

കാര്‍ കംഫര്‍ട്ട് കിറ്റ് - ബീജ്

കാറിന്‍റെ അകം കൂടുതല്‍ ആഡംബര പൂര്‍ണമാക്കാന്‍ ബീജ് നിറത്തിലുള്ള കാര്‍ കംഫര്‍ട്ട് കിറ്റ് ഉപകരിക്കും. കാറിലെ ജീവിതം കൂടിതല്‍ സുഖകരമാക്കാന്‍ ഈ കിറ്റ് സഹായിക്കുന്നു. രണ്ട് പില്ലോകള്‍, രണ്ട് രെക്ക് കുഷ്യനുകള്‍, ബീജ് നിറത്തില്‍ തന്നെയുള്ള ഒരു ടിഷ്യൂ ബോക്സ് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ കിറ്റ്. മറ്റ് നിറങ്ങളിലും കിറ്റ് ലഭ്യമാണ്. 1000 രൂപയ്ക്ക് കിറ്റ് ലഭ്യമാണ്.

ഗ്രാന്‍ഡി കാര്‍ പെര്‍ഫ്യൂം

കാറില്‍ ഏറ്റവും അത്യാവശ്യം വേണ്ട ആക്സസറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരാള്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ് കാര്‍ പെര്‍ഫ്യൂം. കാറിനകത്ത് തലേന്ന് നടന്ന അപരാധങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഇത് സഹായിക്കുന്നു. വാഹനത്തിനകത്തെ ഫ്രഷ്നെസ് നമ്മുടെ എല്ലാ പ്രവര്‍ത്തനത്തെയും എനര്‍ജറ്റിക് ആക്കിത്തീര്‍ക്കുന്നു.

More from DriveSpark

Article Published On: Saturday, July 21, 2012, 15:46 [IST]
English summary
Here we are talking about some of the must have car accessories to make your journeys an unforgettable experience.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X