ഹോണ്ട സിറ്റി സിഎന്‍ജി വരുന്നു?

സിറ്റി സെഡാനിന് ഒരു സിഎന്‍ജി പതിപ്പ് ഇറക്കാനുള്ള പദ്ധതി ഹോണ്ടയ്ക്കുണ്ടെന്ന് കേള്‍ക്കുന്നു. ഇതുവഴി എന്‍ജി ലഭ്യമായ നഗരങ്ങളില്‍ വില്‍പനയെ പിടിച്ചുനിറുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ സിഎന്‍ജി സിറ്റി വന്നെത്തുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. സിറ്റിക്ക് സെഡാന്‍ പതിപ്പ് അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്ക് മാത്രമേ തയ്യാറാകൂ.
നിലവിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് സിറ്റി സിഎന്‍ജിയില്‍ ഉപയോഗിക്കുക. പുതിയ ഇന്ധനം സ്വീകരിക്കുന്നതിന് എന്‍ജിന്‍ ട്വീക് ചെയ്തെടുക്കും. സസ്പെന്‍ഷനിലും മാറ്റങ്ങള്‍ വരുത്തും.
സിഎന്‍ജി ഇന്ധനെ ചുരുക്കം നഗരങ്ങളില്‍ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ള. കരിമ്പുക നിര്‍ഗമനമില്ലാത്തതിനാലും പെട്രോളിനെക്കാള്‍ വിലക്കുറവുള്ളതിനാലും ഈ ഇന്ധനത്തിന് വലിയ പ്രിയമുണ്ട്.


Click it and Unblock the Notifications








