ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക് ഉടന്‍

By Santheep

Honda Brio
ഹോണ്ട ബ്രിയോ പ്രീമിയം ഹാച്ച്ബാക്കിന് ഓട്ടോമാറ്റിക് പതിപ്പ് എത്തുമെന്ന് ഹോണ്ട ഇന്ത്യ സ്ഥിരീകരിച്ചു. കുറെക്കാലമായി ഊഹങ്ങളായി പ്രചരിച്ചുവരുന്നതാണ് ഇക്കാര്യം. എന്നാല്‍ ഇതിന്മേല്‍ എന്തെങ്കിലും പറയാന്‍ കമ്പനി നേരത്തെ തയ്യാറായിരുന്നില്ല.

ഇതിനിടെ ഹോണ്ട ബ്രിയോയ്ക്ക് ഡീസല്‍ പതിപ്പ് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഹോണ്ട ഈയിടെ വികസിപ്പിച്ചെടുത്ത പുതിയ എന്‍ജിനാണ് ഘടിപ്പിക്കുക. എന്നാല്‍ ഇത് സംബന്ധിച്ചും വ്യക്തമായ സമയധാരണ ആര്‍ക്കുമില്ല. നടപ്പു വര്‍ഷത്തിന്‍റെ അവസാനചത്തില്‍ ഡീസല്‍ ബ്രിയോ വരുമെന്ന് ചിലര്‍ പറയുന്നുന്നു. എന്തായാലും ഇതിനു ശേഷം മാത്രമേ ബ്രിയോ ഓട്ടോമാറ്റിക് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് മനസ്സിലാക്കാനാവുന്നത്.

4 സ്പീഡ് സിവിടിയാണ് തായ്‍ലന്‍\ഡ്, ഇന്‍ഡൊനീഷ്യ എന്നീ വിപണികളില്‍ ബ്രിയോയ്ക്ക് ഹോണ്ട നല്‍കിയിട്ടുള്ളത്. ഇതുതന്നെ ഇന്ത്യന്‍ വിപണിയിലേക്കും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയില്‍ ഈ സെഗ്മെന്‍റില്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ അധികമില്ലാത്തത് ബ്രിയോയ്ക്ക് ഗുണം ചെയ്യും.

പെട്രോള്‍ വിലക്കയറ്റം മൂലം ഹോണ്ട പ്രയാസപ്പെടുന്നുണ്ടെങ്കില്‍ വിപണി പ്രകടനം അനുകൂലമാണ്. ഡീസല്‍ പതിപ്പുകള്‍ എത്തിത്തുടങ്ങുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 15, 2012, 10:53 [IST]
English summary
Honda will add an automatic transmission variant to the Brio hatchback cart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X