ഹോണ്ട ബ്രിയോ സെഡാന്‍ ഡീസല്‍ ചിത്രം!!
ഹോണ്ടയുടെ ബ്രിയോ സെഡാനെക്കുറിച്ച് ഡ്രൈവ്‍സ്പാര്‍ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോണ്ടയുടെ ആദ്യ ഡീസല്‍ എന്‍ജിന്‍ ബ്രിയോ സെഡാന്‍ പേറും എന്നതിനാലാണ് ഈ വാഹനം ലോകത്തിന്‍റെ ശ്രദ്ധയെ ഏറെ ആകര്‍ഷിക്കുന്നത്. ബ്രിയോ സെഡാന്‍ തീര്‍ച്ചയായും ഇന്ത്യയിലേക്കും വരും.
പുതിയ വാര്‍ത്ത ഹോണ്ട ബ്രിയോ സെഡാനിന്‍റെ റ്റീസര്‍ ഇമേജ് കമ്പനിയുടെ ഇന്തോനീഷ്യന്‍ സൈറ്റില്‍ കിടക്കുന്നതാണ്. താഴെ കാണുന്ന ചിത്രം വ്യക്തമാക്കുന്നുതു പോലെ വാഹനം നാല് മീറ്ററിന് താഴെ നീളമുള്ളതാണ്. ഈ വഴിക്ക് ലഭിക്കുന്ന നികുതിലാഭം വാഹനത്തിന് വിപണിയില്‍ ഗുണകരമാകും. വിപണിയിലെ പ്രധാന എതിരാളി മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍ തന്നെയാണ്.

നടപ്പ് വിപണിയില്‍ ഹോണ്ട പെട്രോള്‍ എന്‍ജിനുകളില്ലാത്തതിന്‍റെ വലിയ വിഷമം അനുഭവിക്കുകയാണ്. എല്ലാവരും ഡീസല്‍ കാറുകളിലേക്ക് തിരിയുന്ന പ്രവണത ശക്തമായതോടെ ഹോണ്ടയുടെ നീക്കങ്ങള്‍ സ്തംഭിച്ച നിലയിലാണ്. ഇക്കാരണത്താല്‍ തന്നെ ബ്രിയോ സെഡാന്‍ ഡീസലിന്‍റെ ലോഞ്ച് കമ്പനിക്ക് നിര്‍ണായകമാണ്.
ഹോണ്ട 2ടിപി എന്ന രഹസ്യനാമത്തിലാണ് ബ്രിയോ സെഡാന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. വാഹനത്തിന് ഏതായാലും ബ്രിയോ സെഡാന്‍ എന്നായിരിക്കില്ല പേര്. ഇതുസംബന്ധിച്ച് സൂചനകളൊന്നും ഇപ്പോള്‍ ലഭ്യമല്ല.
ഡിസൈറിനെക്കൂടാതെ മറ്റ് ചില വാഹനങ്ങള്‍ കൂടി കോംപാക്ട് വിഭാഗത്തിലേക്ക് എത്താനുണ്ട്. മഹീന്ദ്ര വെരിറ്റോയുടെ കോംപാക്ട് രൂപം ടെസ്റ്റ് നടത്തിവരുന്നുണ്ട്. ടാറ്റ മാന്‍സയുടെ ചെറുപതിപ്പിന്‍റെ കാര്യവും പറഞ്ഞുകേള്‍ക്കുന്നുണ്ട്.


Click it and Unblock the Notifications








