ഹോണ്ടയുടെ ഓഫര്‍ അര്‍മാദം
ഹോണ്ടയ്ക്ക് ഇത് അര്‍മാദത്തിന്‍റെ സമയമാണ്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അഞ്ച് ലക്ഷം കാറുകള്‍ വിറ്റഴിച്ചതിന്‍റെ ആഘോഷമാണ് നടക്കുന്നത്. വന്‍ ഡിസ്കൗണ്ട് ഓഫറുകളുമായാണ് ഹോണ്ട ഉപഭോക്താക്കളെ തങ്ങളുടെ സന്തോഷം അറിയിക്കുന്നത്.
ഈയിടെയാണ് ചെറുകാര്‍ വിപണിയിലേക്ക് ഹോണ്ട ഇറങ്ങിയതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസതുതയാണ്. വോള്യം വിപണിയില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നേട്ടം സൃഷ്ടിക്കാന്‍ കഴിഞ്ഞത് ആഘോഷിക്കേണ്ടതു തന്നെയാണ്.

കൂടാതെ, പെട്രോള്‍ പതിപ്പു മാത്രമാണ് ഹോണ്ട കാറുകള്‍ക്കുള്ളത്. ഡീസല്‍ കാറുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുള്ള ഇക്കാവത്തും വിപണിയില്‍ ശക്തമായി മത്സരിച്ചു നില്‍ക്കാന്‍ ഹോണ്ടയ്ക്ക് സാധിക്കുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ബ്രിയോ ഹാച്ച്ബാക്കിനും സിറ്റി, സിവിക് സെഡാനുകള്‍ക്കും ഒരു രൂപയ്ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച വില്‍പനയുള്ള ഹോണ്ട ജാസ്സ് പ്രീമിയം ഹാച്ച്ബാക്ക് മോഡലിന് പക്ഷെ ഓഫറുകള്‍ ഒന്നും തന്നെയില്ല.
ബ്രിയോ, സിറ്റി കാറുകള്‍ക്ക് 3-4 വര്‍ഷത്തെ വാറന്‍റിയും നാല് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു. അക്കോര്‍ഡിന് 1.25 ലക്ഷം രൂപയുടെ നേട്ടമാണ് ഇതുവഴി ലഭിക്കുക. സിവിക്കിന് 85000, സിറ്റിക്ക് 35000, ബ്രിയോയ്ക്ക് 24000 എന്നിങ്ങനെയാണ് നേട്ടം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഹോണ്ട ഇന്ത്യ സൈറ്റ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications








