ബ്രിയോ പ്ലാറ്റ്ഫോമില്‍ എംപിവി വരുന്നു

ഇന്ത്യയിലെ ചെറു എസ്‍യുവി വിഭാഗത്തെ ലക്ഷ്യമാക്കിയുള്ള നീക്കമായി ഇതിനെ കാണണം. ഇപ്പോള്‍ മാരുതി എര്‍റ്റിഗ ഉറച്ച നിലപാടെടുത്തിരിക്കുന്ന ഈ സെഗ്മെന്‍റില്‍ മികച്ച മത്സരം കാഴ്ച വെക്കാന്‍ 2എന്‍എച്ചിന് സാധിക്കും എന്നുറപ്പ്.
ചെറു എംയുവി/എസ്‍യുവി സെഗ്മെന്‍റ് ഇന്നേതാണ്ട് തരിശായിക്കിടക്കുകയാണ്. മത്സരം കൊഴുപ്പിക്കാന്‍ നിരവധി വന്‍ താരനിര അണിയറയില്‍ തയ്യാറാവുന്നുണ്ട്.
ബ്രിയോ പ്ലാറ്റ്ഫോമിലുള്ള എംപിവിയുടെ നിര്‍മാണ ജോലികള്‍ ഇന്‍ഡോനീഷ്യയില്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ 80 ശതമാനം പ്രാദേശികവല്‍ക്കരണത്തിലൂടെ എംപിവിയുടെ വില കുറയ്ക്കുവാനാണ് ഹോണ്ട ശ്രമിക്കുക. ഹോണ്ട കാറുകളുടെ 50 ശതമാനം ഘടകഭാഗങ്ങളും ഇറക്കുമതി ചെയ്യുന്നവയാണ്.
നിസ്സാന്‍ ഇവാലിയ, റിനോ ഡസ്റ്റര്‍, അശോക് ലെയ്‍ലന്‍ഡിന്‍റെ ഫ്ലൈറ്റ് എന്നിവ ഈ സെഗ്മെന്‍റിലേക്ക് സമീപഭാവിയില്‍ എത്തിച്ചേരാനിരിക്കുന്ന വാഹനങ്ങളാണ്.


Click it and Unblock the Notifications








