ഹോണ്ട ഡീസല്‍ കാര്‍ 2014ല്‍

എന്നാല്‍ വിപണിയില്‍ വിപ്ലവകരമായ രാസമാറ്റം സംഭവിച്ചു കഴിഞ്ഞു. ഡീസല്‍ കാറുകള്‍ മാത്രമേ ആളുകള്‍ക്ക് വേണ്ടൂ എന്നതാണ് സ്ഥിതി. ഇതോടെ ഹോണ്ട തങ്ങളുടെ വിപണിനയം പുതുക്കാന്‍ നിര്‍ബന്ധിതരായി. ഡീസല്‍ എന്‍ജിന്‍ കാറുകള്‍ക്ക് പിടിപ്പിക്കാം എന്ന് തീരുമാനമായി. ഇവിടെയും ഹോണ്ട ഉപഭോക്താക്കളോടുള്ള അതിന്‍റെ പ്രതിബദ്ധത തെളിയിക്കുന്ന നിലപാടാണ് എടുത്തത്. സ്വന്തമായി വികസിപ്പിച്ച എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും ഹോണ്ട ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുക എന്നതായിരുന്നു അത്. 2011ല്‍ ഹോണ്ടയുടെ ഗവേഷണകേന്ദ്രങ്ങളില്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങിയ കഠിന പരിശ്രമങ്ങള്‍ വിജയത്തോടടുക്കുകയാണ്. വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് പ്രകാരം 2014ല്‍ ഹോണ്ടയുടെ ആദ്യത്തെ ഡീസല്‍ കാര്‍ നിരത്തിലിറങ്ങും.
ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്‍റെ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന സെഡാന്‍ മോഡലിനാണ് ആദ്യത്തെ ഹോണ്ട ഡിസല്‍ എന്‍ജിന്‍ ഘടിപ്പിക്കുക.
ഈ വാഹനം സ്വിഫ്റ്റ് ഡിസൈര്‍, ഫോക്സ്‍വാഗണ്‍ വെന്‍റോ, സ്കോഡ റാപിഡ് എന്നിവയോട് എതിരിടുന്നതായിരിക്കും.
ഇന്ത്യയിലെ വില്‍പനയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ വാഹനത്തിന് കഴിയുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മോഡലുകള്‍ക്ക് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച് ഹോണ്ട ഒന്നും പറയുന്നില്ല.
ഇന്ത്യയില്‍ തന്നെ എന്‍ജിനുകള്‍ നിര്‍മിക്കുന്ന കാര്യം ഹോണ്ട പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഇനിയും സമയമെടുക്കുമെന്നാണ് മനസ്സിലാക്കേണ്ടത്.


Click it and Unblock the Notifications








