നാനോയ്ക്ക് എതിരാളിയുമായി ഹോണ്ട

ഇപ്പോള്‍ മാരുതിയുടെ പുതിയ 800 വരാന്‍ തയ്യാറെടുക്കുന്നത് നാനോയെ എതിരിടാന്‍ ഉദ്ദേശ്യം വെച്ചാണ്. 25-30 കിമി മൈലേജ് നല്‍കുന്ന എന്‍ജിനായിരിക്കും പുതിയ വാഹനത്തിലുണ്ടായിരിക്കുക എന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.
നേരത്തെ തന്നെ കേട്ടിരുന്നതാണെങ്കിലും ഹോണ്ട ചെറുകാറിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ശക്തമായിരിക്കുന്നു. 660 സിസിയുടെ വിടിഇസി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹോണ്ടയുടെ ഈ അള്‍ട്രാ ചെറുകാറിനുള്ളത്. 64 കുതിരശക്തി പകരുവാന്‍ എന്‍ജിന് സാധിക്കും.
സിറ്റി ട്രാഫിക്കുകളില്‍ മികച്ച കൈകാര്യത്തിനായി ഒരു അള്‍ട്രാ ചെറുകാര്‍ വാങ്ങിയിടുന്നത് നഗരവാസികള്‍ക്കിടയില്‍ പതിവായിട്ടുണ്ട്. ഈ വിപണി നാനോയെയാണ് ഏറെ തുണച്ചത്. ആളുകളുടെ ക്രയശേഷി വര്‍ധിക്കുന്നത് നാനോയുടെ വില്‍പനയെയും വര്‍ധിപ്പിക്കുന്നത് ഇപ്പോള്‍ കാണുന്നു. മുന്‍വീല്‍ ഡ്രൈവാണ് വാഹനം.
1969ല്‍ ഹോണ്ട പുറത്തിറക്കിയിരുന്ന ഹോണ്ട എന്‍600 എന്ന ചെറുകാറിന്‍റെ പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനത്തിന്‍റെ നിര്‍മാണം എന്നറിയുന്നു. 36-45 കുതിരശക്തി പകര്‍ന്നിരുന്ന എന്‍ജിനാണ് എന്‍600-ന്‍റേത്.


Click it and Unblock the Notifications








