ഹോണ്ട യൂസ്ഡ് കാര്‍ മൂല്യനിര്‍ണയ സംവിധാനം
യുകെയിലെ ഹോണ്ടയും വിപണി വിദഗ്ധരായ സിഎപിയും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി യൂസ്‍ഡ് കാര്‍ ഓണ്‍ലൈന്‍ മൂല്യനിര്‍ണയ ഉപാധി ആവിഷ്കരിച്ചു. വിപണിയിലെ അനാവശ്യമായ ഇടപെടലുകള്‍ കുറയ്ക്കുന്നതും ആധികാരികമായ വിലനിര്‍ണയത്തിനുതകുന്നതുമായ ഈ സംവിധാനത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍പ്രചാരമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യൂസ്‍ഡ് കാര്‍ വില്‍പനയ്ക്കും വാങ്ങലിനും ഈ ഉപാധി എറെ ഉപകാരപ്രദമാണ്. വളറെ വിശദമായ മൂല്യനിര്‍ണയ സംവിധാനമാണ് വെബ്‍സൈറ്റില്‍ ഒരുക്കിയിട്ടുള്ളത്.

Honda Used car Valuation Tool തെരഞ്ഞാല്‍ ഗൂഗിളില്‍ ഈ സൈറ്റ് ലഭ്യമാകും. യുകെയിലെ ഹോണ്ട സൈറ്റില്‍ നിന്നും ഈ സൈറ്റിലേക്ക് ലിങ്കുണ്ട്.
വാഹനത്തിന്‍റെ മൂല്യം അറിയാനാഗ്രഹിക്കുന്നവര്‍ രജിസ്ടിരേഷന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. നിലവില്‍ യുകെയില്‍ മാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. ഇത് മറ്റ് രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹോണ്ട യാതൊന്നും പറഞ്ഞിട്ടില്ല.
നല്‍കുന്ന വിവരങ്ങള്‍ പ്രകാരം വിപണിവിദഗ്ധരായ സിഎപിയാണ് വാഹനവില നിര്‍ണയിക്കുന്നത്. വിപണിയുടെ ട്രെന്‍ഡ്, ഹോണ്ടയുടെ വില്‍പനാമൂല്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഇവര്‍ വില പറയുക.
സൈറ്റ് കാണാന്‍ ദാ ദിതുവഴി പോയാല്‍ മതി. (www.honda.co.uk/usedcarvaluation)


Click it and Unblock the Notifications