ഹ്യൂണ്ടായ് സിഎന്‍ജി ഐ10, സിങ്, ആക്സന്‍റ്

സിഎന്‍ജി കാറുകള്‍ ഡീസല്‍ കാറുകളുടെയത്ര ചെലവേറിയതല്ല എന്നതാണ് വാങ്ങിക്കുമ്പോഴുള്ള പ്രധാന മെച്ചം. ഈ ഇന്ധനത്തില്‍ റണ്ണിംഗ് കോസ്റ്റ് വളരെ കുറവാണ്. കൂടാതെ പരിസ്ഥിതി സൗഹാര്‍ദ്ദം പാലിക്കുന്നതാണ് സിഎന്‍ജി ഇന്ധനം.
ഡീസല്‍ ഇന്ധനത്തിന് ഈയിടെ അഞ്ച് രൂപ കൂടിയത് കാര്‍ നിര്‍മാതാക്കളില്‍ ജാഗ്രത വളര്‍ത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കുവേണ്ടി സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന ഇന്ധനമാണ് കാറുടമകളെ ആകര്‍ഷിക്കുന്നത്. ഈ സബ്സിഡി കാറുടമകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യമുയരുന്നുണ്ട്. ജനങ്ങള്‍ക്കുള്ള സബ്സിഡികള്‍ വളരെ എളുപ്പത്തില്‍ എടുത്തുകളയാന്‍ സാധിക്കുന്ന സര്‍ക്കാരിന് പക്ഷെ, ഇക്കാര്യത്തില്‍ കാര്‍ നിര്‍മാതാക്കളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയുന്നില്ല.
ഡീസല്‍ കാറുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അധിക നികുതിയാണ് ഇവയുടെ വില കയറ്റുന്നത്. സി എന്‍ ജി ഇന്ധനം ലഭ്യമായ നഗരങ്ങളില്‍ ഉപഭോക്താക്കള്‍ പെട്രോളിന് പകരം സിഎന്‍ജിയെയാണ് ആശ്രയിക്കുന്നത്.
ഹ്യൂണ്ടായിയുടെ പെട്രോള്‍ കാറുകള്‍ക്ക് സിഎന്‍ജി കിറ്റുകള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത് ഫിറ്റ് ചെയ്താല്‍ കാറിനുള്ള വാറന്‍റി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. എന്നാല്‍ ഹ്യൂണ്ടായ് നേരിട്ടെത്തിക്കുന്ന പുതിയ കിറ്റുകള്‍ സ്ഥാപിച്ചാല്‍ വാറന്‍റി നഷ്ടമാകില്ല.
ഹ്യൂണ്ടായ് സിഎന്‍ജി കിറ്റിന് 56,000 രൂപയാണ് വില. 60 ലിറ്റര്‍ ഇന്ധന ടാങ്കാണ് ഈ കിറ്റിലുള്ളത്. കിറ്റ സ്ഥാപിച്ചാലുള്ള ഒരു പ്രധാന നഷ്ടം ബൂട്ട് സ്പേസിനാണ്. ഇങ്ങനെ ഒരു വിട്ടുവീഴ്ച ചെയ്താല്‍ കാറിന്‍റെ റണ്ണിംഗ് കോസ്റ്റ് കുറയ്ക്കാം എന്നാണ് മെച്ചം.


Click it and Unblock the Notifications








