ഇലന്‍ട്രയ്ക്ക് 750+ ബുക്കിംഗ്
ഹ്യൂണ്ടായ് ഇലന്‍ട്രയ്ക്ക് വിപണിയില്‍ മികച്ച വരവേല്‍പ്. ലോഞ്ച് ചെയ്ത് രണ്ടി ദിവസത്തിനകം ഇലന്‍ട്രയ്ക്ക് 750ലധികം ബുക്കിംഗ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹ്യൂണ്ടായ് ഫ്ലൂയിഡിക് വെര്‍ണയ്ക്കും ഫ്ലൂയിഡിക് സൊനാറ്റയ്ക്കും ഇടയില്‍ ഇടം പിടിക്കുന്ന ഇലന്‍ട്ര ഒരു മികച്ച ഉപഭോക്തൃ സമൂഹത്തെയാണ് ലക്ഷ്യം വെക്കുന്നത്.
ഔദ്യോഗിക ലോഞ്ചിന് ആഴ്ചകള്‍ക്കു മുന്‍പുതന്നെ ഇലന്‍ട്രയുടെ ബുക്കിംഗ് തുടങ്ങിയിരുന്നു. കമ്പനിയുടെ പുതിയ ഫ്ലൂയുഡിക് ശില്‍പഭംഗിയിലാണ് ഇലന്‍ട്ര വരുന്നത്. ഇന്ത്യയിലാണ് ഫ്ലൂയിഡിക് ഇലന്‍ട്ര ആദ്യം ലോഞ്ച് ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.

12.51 ലക്ഷത്തിനും 15.85 ലക്ഷത്തിനും ഇടയിലാണ് ഹ്യൂണ്ടായ് ഇലന്‍ട്ര ഇടം പിടിക്കുന്നത്. ഷെവര്‍ലെ ക്രൂസ്, ടൊയോട്ട കൊറോള ആള്‍ടിസ്, സ്കോഡ ലോറ എന്നീ വമ്പന്‍മാര്‍ക്കെതിരെയാണ് ഇലന്‍ട്രയുടെ നിലപാടെന്നതിനാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ബുക്കിംഗ് മികച്ചതാണെന്ന് വിലയിരുത്താവുന്നതാണ്.
പെട്രോളിലും ഡീസലിലും ഇലന്‍ട്ര ലഭ്യമാണ്. 1.8 ലിറ്ററിന്‍റെ ഡിഒഎച്ച്സി എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 149 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. 177 എന്‍എം ചക്രവീര്യവും പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നു.
1.6 ലിറ്ററിന്‍റേതാണ് ഹ്യൂണ്ടായ് ഇലന്‍ട്ര ഡീസല്‍ എന്‍ജിന്‍. ഫ്ലൂയിഡിക് വെര്‍ണയില്‍ ഉപയോഗിക്കുന്ന സിആര്‍ഡിഐ വിത് വിജിടി എന്‍ജിന്‍ തന്നെയാണിത്.
രണ്ട് എന്‍ജിനുകള്‍ക്കും 6 സ്പീഡ് ട്രാന്‍സ്മിഷനാണ് ഉള്ളത്. ഒരു വേരിയന്‍റ് 6 സ്പീഡ് ഓട്ടോമാറ്റിക്കില്‍ ലഭ്യമാണ്.
വിലനിലവാരം
ഹ്യൂണ്ടായ് ഇലന്‍ട്ര പെട്രോള്‍
ഹ്യൂണ്ടായ് ഇലന്‍ട്ര എസ് -12.51 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര എസ്എക്സ് എംടി -13.74 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര എസ്എക്സ് എടി - 14.74 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര ഡീസല്‍
ഹ്യൂണ്ടായ് ഇലന്‍ട്ര എസ് - 12.91 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര എസ്എക്സ് എംടി - 14.85 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര എസ്എക്സ് എടി - 15.85 ലക്ഷം


Click it and Unblock the Notifications








