ഹ്യൂണ്ടായ് ഫ്ലൂയിഡിക് സൊനാറ്റ എത്തി

സൊനാറ്റയുടെ ഓട്ടോമാറ്റിക് പതിപ്പും ഇതോടൊപ്പം വിപണിയിലെത്തിയിട്ടുണ്ട്. 20യ61 ലക്ഷം രൂപയാണ് ഈ വാഹനത്തിന് ദില്ലി എക്സ്ഷോറൂം വില. നിരവധി അധിക സവിശേഷതകള്‍ പുതിയ പതിപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട് ഹ്യൂണ്ടായ്. സുരക്ഷാ സവിശേഷതകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുള്ളത്.
ആറ് എയര്‍ബാഗുകളോടെയാണ് ഈ പ്രീമിയം ആഡംബര സെഡാന്‍ വരുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തോടു കൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം സുരക്ഷാ സംവിധാനങ്ങളില്‍ പെടുന്നു. എബിഎസ്, ഇബിഡി എന്നിവയും ഉണ്ട്.
പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, വാക്വം ഫ്ലൂറസെന്‍റ് ഡിസ്പ്ലേ ക്ലസ്റ്റര്‍, റിയര്‍ വ്യൂ കാമറ തുടങ്ങിയ കംഫര്‍ട്ട് ലക്ഷ്യമാക്കിയുള്ള സംവിധാനങ്ങളുമുണ്ട്. 2.4 ലിറ്റര്‍ ജിഡിഐ പെട്രോള്‍ എന്‍ജിനാണ് സൊനാറ്റയ്ക്കുള്ളത്. 200 കുതിരകളുടെ ശക്തി ഈ എന്‍ജിന്‍ പകരുന്നു. 255 എന്‍ എം ടോര്‍ക്കാണ് എന്‍ജിനിനുള്ളത്.


Click it and Unblock the Notifications








