ഐ20 വില്‍പനയില്‍ മുമ്പില്‍
ജൂണ്‍ മാസത്തിലെ വില്‍പനക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവായ ഹ്യൂണ്ടായ് 3.5 ശതമാനം കണ്ട് വളര്‍ന്നു. 54,354 വാഹനങ്ങളാണ് ഹ്യൂണ്ടായ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 52,512 വാഹനങ്ങളാണ് ഹ്യൂണ്ടായ് വിറ്റത്.
കയറ്റുമതിയിലും ജൂണ്‍ മാസത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 8.1% ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. 23,904 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. 2011 ജൂണില്‍ ഇത് 22,119 യൂണിറ്റായിരുന്നു.

കാര്‍ വാങ്ങാന്‍ വരുന്നവരെല്ലാം വിലചോദിച്ച് പതുക്കെ ഷോറൂം വിട്ടിറങ്ങുന്ന പ്രവണതയാണ് പൊതുവില്‍ വിപണിയില്‍ കണ്ടുവരുന്നത്.
വിദേശവിപണികളില്‍ ഹ്യൂണ്ടായ് ഇയോണ്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ആഫ്രിക്കയിലാണ് ഇയോണിന് ഏറ്റവും ആവശ്യക്കാരുള്ളത്. സൗത്ത് അമേരിക്കയില്‍ ഹ്യൂണ്ടായ് ഐ10 ആണ് ഏറ്റവും ഡിമാന്‍ഡ് ചെയ്യപ്പെടുന്നത്.
ആഭ്യന്തര വിപണിയില്‍ ഹ്യൂണ്ടായ് ഇയോണ്‍, സാന്‍ട്രോ, ഐ10, ഐ20 എന്നിവ ചേര്‍ന്ന് 44,046 യൂണിറ്റ് വിറ്റഴിച്ചു. ആക്സന്‍റ്, വെര്‍ണ, എന്നീ സെഡാനുകള്‍ ചേര്‍ന്ന് 10,182 യൂണിറ്റിന്‍റെ വിപണി പിടിത്തം നടത്തി. സാന്‍റ ഫെ 87 യൂണിറ്റ്, സൊനാറ്റ 39 യൂണിറ്റ് എന്നിങ്ങനെയും വിറ്റുപോയി.
ഇയോണിന്‍റെ വില്‍പന 6550 യൂണിറ്റാണ് ജൂണ്‍മാസത്തില്‍. ഐ10 6177 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട്. ഐ20യാണ് ഏറ്റവും വിറ്റഴിച്ച വാഹനം. 7676 യൂണിറ്റാണ് ജൂണില്‍ ഐ20 വില്‍പന.സാന്‍ട്രോ 3691 യൂണിറ്റ്, ഫ്ലൂയിഡിക് വെര്‍ണ 5929 യൂണിറ്റ് എന്നിങ്ങനെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








