ഹ്യൂണ്ടായ് പെട്രോള്‍ ഓഫര്‍

Hyundai Petrol Price Lock Assurance
പെട്രോള്‍ വിലക്കയറ്റത്തെ നേരിടാന്‍ കാര്‍ കമ്പനികള്‍ പുതുമയുള്ള തന്ത്രങ്ങളുമായി നിരത്തിലിറങ്ങിക്കഴിഞ്ഞു. പെട്രോള്‍ കാര്‍ മോഡലുകളുടെ കെട്ടിക്കിടപ്പ് ഇപ്പോള്‍ത്തന്നെ വിപണിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വര്‍ധന ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നതാണ്. ഹ്യൂണ്ടായ് മോട്ടോഴ്സിന് ചില പ്രത്യേക പദ്ധതികളുണ്ട് ഈ പ്രതിസന്ധിയെ മറികടക്കാന്‍.

പെട്രോള്‍ വിലക്കയറ്റ കുടുക്കഴിക്കല്‍ പദ്ധതി(Petrol Price Lock Assurance program)യുമായാണ് ഹ്യൂണ്ടായ് രംഗത്തെത്തിയിട്ടുള്ളത്. ഇത് നിലവിലെ വിലക്കയറ്റത്തെ നേരിടാന്‍ അടുത്ത ഏഴ് മാസത്തേക്ക് ഉപഭോക്താവിന് താക്കത്തുണ്ടാക്കി നല്‍കുന്ന പരിപാടിയാണ്.

ഇയോണ്‍, സാന്‍ട്രോ, ഐ10, ഐ20, ആക്സന്‍റ്, വെര്‍ണ എന്നീ മോഡലുകളുടെ പെട്രോള്‍ പതിപ്പുകള്‍ക്ക് ആപേക്ഷികമായ ഡിസ്കൗണ്ട് ഹ്യൂണ്ടായ് നല്‍കും. ഇതിനായി ഒരു കൃത്യസംഖ്യ കമ്പനി പറയുന്നില്ല. കാര്യങ്ങള്‍ ഡീലര്‍മാരുടെ പക്കലായിരിക്കും എന്ന് ചുരുക്കം.

വിലക്കയറ്റത്തിന്‍റെ കനത്ത ആഘാതത്തില്‍ നിന്ന് ഹ്യൂണ്ടായ് ഉപഭോക്താക്കളെ രക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഹ്യൂണ്ടായ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരവിന്ദ് സക്സേന അറിയിക്കുന്നു.

More from DriveSpark

Article Published On: Friday, May 25, 2012, 11:10 [IST]
English summary
Hyundai announced a special offer on their petrol models to ease the petrol lock of the sales after the price hike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X