ഹ്യൂണ്ടായ് പ്രതിസന്ധിയിലേക്ക്?

Hyundai
തൊഴിലാളി യൂണിയനില്‍ അംഗത്വമെടുത്തുവെന്ന കുറ്റം ചാര്‍ത്തി ഹ്യൂണ്ടായിയുടെ സ്പെയര്‍ സപ്ലയറായ മൊബിസ് തങ്ങളുടെ ഭൂരിഭാഗം തൊഴിലാളികളെയും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഹ്യൂണ്ടായിയുടെ സഹോദരസ്ഥാപനമാണ് മൊബിസ്. തൊഴിലാളികള്‍ മിക്കവരും കരാര്‍ വ്യവസ്ഥയില്‍ തൊഴിലെടുക്കുന്നവരാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവായ ഹ്യൂണ്ടായിയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

ഹ്യൂണ്ടായ് കാറുകള്‍ക്കുള്ള സ്പെയര്‍ പാര്‍ട്സുകളുടെ ബിസിനസ് മുഴുവന്‍ കൈകാര്യം ചെയ്യുന്നത് മൊബിസ് ആണ്. 'അണ്ണാ തൊഴിര്‍ സംഘം' എന്ന സംഘടനയിലാണ് തൊഴിലാളികള്‍ ഭൂരിപക്ഷവും അംഗങ്ങളായത്. എഐഎഡിഎംകെ പിന്തുണയുള്ള സംഘടനയാണിത്. തൊഴിലാളി സംഘടനയില്‍ തങ്ങളുടെ തൊഴിലാളികള്‍ അംഗങ്ങളാകുന്നത് തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്.

ഇതൊടെ പ്രതിസന്ധിയിലായിരിക്കുന്നവരില്‍ ഹ്യൂണ്ടായ് ഉപഭോക്താക്കളും പെടും. കാറുകളുടെ കാത്തിരിപ്പ് സമയം കൂടും എന്നതാണ് ഒരു പ്രശ്നം. മാരുതിയില്‍ തൊഴിലാളികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് കമ്പനി സ്വീകരിച്ച വഴിവെട്ട് നയം മൂലം കാറുകളുടെ കാത്തിരിപ്പ് സമയം കൂടുകയും വലിയ വിഭാഗം പേര്‍ ഹ്യൂണ്ടായ് അടക്കമുള്ള കമ്പനികളുടെ കാര്‍മോഡലുകളിലേക്ക് നീങ്ങിയിരിക്കുകയുമാണ്. ഇപ്പോള്‍ ഹ്യൂണ്ടായിയിലേക്കും പ്രശ്നം എത്തിയിരിക്കുന്നു.

ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കള്‍ മിക്കവരും കരാര്‍ തൊഴിലാളികളെ വെച്ചാണ് പണിയെടുപ്പിക്കുന്നത്. കുറഞ്ഞ വേതനം, കൂടുതല്‍ പണി എന്നതാണ് ഇവരുടെയെല്ലാം നയം. കൂടുതല്‍ സമയം പണിയെടുപ്പിക്കുക, കുറഞ്ഞ വിശ്രമസമയം നല്‍കുക, തൊഴിലാളികളെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടുക തുടങ്ങി നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഹ്യൂണ്ടായ് പ്ലാന്‍റിലെ തൊഴിലാളികള്‍ക്കിടയിലും അസംതൃപ്തി കാര്യമായി വളര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇയോണ്‍ പുറത്തിറങ്ങിയ ഘട്ടത്തില്‍ തൊഴിലാളികള്‍ സമരത്തിനിറങ്ങിയിരുന്നു. നിലവിലുള്ള തൊഴിലാളികളെ കൂടുതല്‍ പണിയെടുപ്പിച്ച് പുതിയ കാര്‍ മോഡലും വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിച്ചത്.

More from DriveSpark

Article Published On: Tuesday, September 18, 2012, 12:22 [IST]
English summary
Hyundai's service stations will not be able to deliver your car on time as there is a severe crunch in spares supply.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X