ഡിസൈന്‍ അവാര്‍ഡ് സ്വിഫ്റ്റിനും വാഗണ്‍ ആറിനും

Suzuki Swift Sport
ഇന്ത്യ ഡിസൈന്‍ കൗണ്‍സിലിന്‍റെ ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് 2012 അവാര്‍ഡിന് മാരുതി സ്വിഫ്റ്റ്, വാഗണ്‍ ആര്‍ എന്നീ മോഡലുകള്‍ അര്‍ഹത നേടി. ഫോര്‍വീലര്‍ വിഭാഗത്തില്‍ ഈ രണ്ട് കാറുകള്‍ക്ക് മാത്രമാണ് അവാര്‍ഡ് ലഭിച്ചത്. ഇന്ത്യ ഡിസൈന്‍ മാര്‍ക്കിന്‍റെ ഒന്നാം എഡിഷനാണിത്.

മാരുതി സുസുക്കി സ്വിഫ്റ്റ് രാജ്യത്തും അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കാര്‍ മോഡലാണ്. മികച്ച ഡിസൈന്‍ സൗന്ദര്യത്തിന് പുറമെ വിശ്വാസ്യത, മികച്ച സേവനം തുടങ്ങിയ ഗുണങ്ങള്‍ മാരുതി സുസുക്കി ഉറപ്പ് നല്‍കുന്നു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി ഇക്കാരണത്താല്‍ ഒരു സമാന്തര രാഷ്ട്രം തന്നെയാണ്.

ഇന്ത്യയുടെ വാണിജ്യകാര്യ മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ഡിസൈന്‍ മേഖലയിലെയും വ്യവസായ മേഖലയിലെയും പ്രമുഖരായ വ്യക്തിത്വങ്ങള്‍ ഈ സംഘടനയിലെ അംഗങ്ങളാണ്.

ഇന്ത്യ ഡിസൈന്‍ മാര്‍ക്ക് (ഐ-മാര്‍ക്ക്) അവാര്‍ഡുകള്‍ സംഘടിപ്പിച്ചിരിക്കുന്നത് ജപ്പാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രമോഷന്‍റെ സഹകരണത്തോടെയാണ്. പല തലങ്ങളിലുള്ള വിലയിരുത്തലുകള്‍ക്കൊടുവിലാണ് ഒരു ഡിസൈനിന് സംഘടന അംഗീകാരം നല്‍കുക.

ഡിസൈനിനു പുറമെ ഉല്‍പന്നത്തിന്‍റെ എല്ലാത്തരത്തിലുമുള്ള ഗുണനിലവാരവും സംഘടന പരിശോധിക്കും. ഇതെല്ലാം പരിഗണിച്ചാണ് അവസാന തീരുമാനത്തില്‍ എത്തിച്ചേരുന്നത്.

More from DriveSpark

Article Published On: Tuesday, May 29, 2012, 16:41 [IST]
English summary
India's top selling cars – Maruti Suzuki Swift and Wagon R have been bestowed with the India Design Mark (I-mark) for 2012, awarded by the India Design Council.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X