നിസ്സാന്‍ മൈക്രയ്ക്ക് 1 രൂപയുടെ ഇന്‍ഷൂറന്‍സ്

Nissan Micra
ദീപാവലിയാണ് വരുന്നത്. ഓട്ടോവിപണിയുടെ ആഘോഷകാലം. ഈ സമയത്ത് പരമാവധി വില്‍പന പിടിച്ച് ടാര്‍ഗറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തോടെ കമ്പനികള്‍ ഇപ്പോള്‍തന്നെ പടക്കം പൊട്ടിച്ചു തുടങ്ങിയിരിക്കുന്നു.

നിസ്സാന്‍ ആദ്യമായി പൊട്ടിച്ചിരിക്കുന്നത് ഇന്‍ഷൂറന്‍സ് പടക്കമാണ്. ഒരു രൂപയ്ക്ക് ഇന്‍ഷൂറന്‍സ് എന്നാണ് ഓഫര്‍. വളരെ കുറഞ്ഞ കാലത്തേക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക എന്നാണ് അറിയുന്നത്. അതിനാല്‍ ഉടന്‍ തന്നെ നിസ്സാന്‍ ഷോറൂമിലേക്ക് കുതിക്കുക.

ഇന്‍ഷൂറന്‍സും അക്സസറികളും ചേര്‍ന്ന് 10,000 രൂപയുടേതാണ് ഗിഫ്റ്റ്. ഇതുകൂടാതെ എക്സ്ചേഞ്ച് സ്കീമിലാണ് കാര്‍ വാങ്ങുന്നതെങ്കില്‍ 15000 രൂപയുടെ ആനുകൂല്യവും നിസ്സാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് പെട്രോള്‍ വേരിയന്‍റുകളും രണ്ട് ഡീസല്‍ വേരിയന്‍റുമാണ് നിസ്സാന്‍ മൈക്രയ്ക്കുള്ളത്. പെട്രോള്‍ വേരിയന്‍റ് 1.2 ലിറ്റര്‍ ഡിഒഎച്ച്സി 12 വാല്‍വ് 3 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്‍റേത്. 76 കുതിരകളുടെ ശേഷി ഈ എന്‍ജിന്‍ പകരുന്നു.104 എന്‍എം ആണ് ചക്രവീര്യം. ഈ എന്‍ജിനിന്‍റെ മൈലേജ് 18.06 കിമി ആണ്.

1.5 ലിറ്ററിന്‍റെ കെ9കെ എസ്ഓഎച്ച്സി 4 സിലിണ്ടര്‍ എന്‍ജിന്‍ 64 കുതിരശക്തിയുള്ളതാണ്. 160 എന്‍എം ആണ് ചക്രവീര്യം.

ഇതേ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് സണ്ണി, ഇവാലിയ, റിനോ പള്‍സ്, റിനോ സ്കാല എന്നീ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, September 2, 2012, 15:07 [IST]
English summary
Buyers of the Nissan Micra can now get Insurance and accessories worth Rs.10,000 by paying just one rupee.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X