ബജറ്റ് ഡീസല്‍ കാറുകള്‍

ഡീസല്‍ കാറുകളിലേക്ക് ഉപഭോക്താക്കളുടെ താല്‍പര്യം മാറിക്കഴിഞ്ഞു. ഉപഭോക്താവിന്‍റെ താല്‍പര്യം ആരെയും കാത്തുനില്‍ക്കുന്നില്ല എന്ന കാര്യം കാര്‍ നിര്‍മാതാക്കള്‍ ശരിക്കു പഠിച്ചു. ഏതാണ്ട് 30 രൂപയുടെ വ്യത്യാസം ഡീസല്‍-പെട്രോള്‍ വിലകള്‍ തമ്മില്‍ നിലനില്‍പ്പുണ്ട്. ഇപ്പോള്‍ മാറിയ വിപണി താല്‍പര്യത്തിനനുസരിച്ച് മാറാന്‍ കമ്പനികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമിച്ചു വരികയാണ്.

ഇന്ധനക്ഷമയിലും ഏറെ മുമ്പില്‍ നില്‍ക്കുന്ന ഡീസല്‍ കാറുകള്‍ക്ക് പക്ഷെ, വില അല്‍പം കൂടുതലാണ്. പെട്രോള്‍ കാറുകളെക്കാള്‍ ഒരുലക്ഷത്തിനടുത്ത് വിലക്കൂടുതല്‍ ഡീസല്‍ കാറുകള്‍ക്കുണ്ട്. പണ്ടാരവക അടങ്കലുകളാണ് ‍ഡീസല്‍ കാര്‍ വിലയെ ഇമ്മാതിരിയില്‍ ഉയര്‍ത്തുന്നത്.

ഇന്ധനത്തിന്‍െ കാര്യത്തില്‍ ബജറ്റിനിണങ്ങുന്ന ഡീസല്‍ കാര്‍ വാങ്ങാനുള്ള ചെലവ് പലപ്പോഴും ബജറ്റിനിണങ്ങാത്തതാകുന്നു. ചെറുകാറുകളില്‍ ഡീസല്‍ എന്‍ജിനുകള്‍ വളരെ വ്യാപകമല്ല. ഇവിടെ അഞ്ച് ലക്ഷത്തിന്‍റെ പരിസരത്ത് വിലമതിക്കുന്ന ഡീസല്‍ കാറുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കുന്നു.

ടാറ്റ ഇന്‍ഡിക ഇവി2

ടാറ്റ മോട്ടോഴ്സിന്‍റെ ഈ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനങ്ങളിലൊന്നാണ്. 25 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 4.2 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ്ഷോറൂം വില.

ഷെവര്‍ലെ ബീറ്റ്

ഈ വാഹനം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നതാണെന്ന് അവകാശപ്പെടുന്നുണ്ട് കമ്പനി. 25.4 കിമിയാണ് ഇന്ധനക്ഷമത. വില 4.53 ലക്ഷത്തില്‍ തുടങ്ങുന്നു.

ഫോര്‍ഡ് ഫിഗോ

4.8 ലക്ഷമാണ് ഫോര്‍ഡ് ഫിഗോയുടെ വില. എതിരാളിയായ മാരുതി സ്വിഫ്റ്റിന്‍റെ ഡീസല്‍ പതിപ്പിനെക്കാള്‍ 70,000 രൂപ കുറവാണ് ഈ വാഹനത്തിന്. 20 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഫിഗോയുടെ എന്‍ജിന്‍.

മാരുതി റിറ്റ്സ്

മാരുതിയില്‍ നിന്ന് ആരുമില്ലല്ലോ എന്ന് ചിലര്‍ക്കെങ്കിലും ദുഖമുണ്ടാകാന്‍ സാധ്യതയുണ്ട്. വേണ്ട, കുണ്ഠിതം വേണ്ട. റിറ്റ്സ് ഹാച്ച്ബാക്ക് 5.31 ലക്ഷമാണ് ഈ വാഹനത്തിന് വില. 23.2 കിലോമീറ്റര്‍ മൈലേജാണ് റിറ്റ്സിനുള്ളത്.

More from DriveSpark

Article Published On: Saturday, October 20, 2012, 18:18 [IST]
English summary
We take a quick look at the top 4 lowest priced Diesel cars in India for the moment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X