മഹീന്ദ്ര പറക്കുന്നു

Posted By:
Mahindra GA 10
മഹീന്ദ്ര എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നതെന്താണ്? മിക്കവര്‍ക്കും ആ പഴയ പൊലീസ് ജീപ്പ് തന്നെയായിരിക്കും. എസ്‍യുവി എന്നാല്‍ ഇന്ത്യയില്‍ ഇന്നും മഹീന്ദ്ര എന്നു തന്നെയാണ് അര്‍ത്ഥം. ഇന്ത്യയുടെ പരുക്കന്‍ ഗ്രാമവീഥികളില്‍ മുരള്‍ച്ചയോടെ കടന്നു പോയിരുന്ന ജീപ്പ് എന്ന പൗരുഷം ഏതൊരാളുടെ മനസ്സിലും മായാത്ത മുദ്രകള്‍ പതിച്ചിട്ടുണ്ടായിരിക്കും. ഇന്നും ജീപ്പ് ഒരു പ്രിയവാഹനം തന്നെയാണ് നമുക്ക്.

എന്നാല്‍ മഹീന്ദ്ര ഇങ്ങനെ റോഡില്‍ മാത്രം കറങ്ങി നടക്കുകയാണെന്ന് ധരിക്കരുത്. അവര്‍ ആകാശത്ത് പറക്കുകയും ചെയ്യുന്നുണ്ട്!

വിമാന സാങ്കേതികതയിലേക്ക് ഇടക്കാലത്ത് കടന്നുകയറിയ മഹീന്ദ്ര ആദ്യമായി വികസിപ്പിച്ചെടുത്ത ജിഎ 10 ടര്‍ബോ പോപ് എയര്‍ക്രാഫ്റ്റ് വിജയകരമായി ആദ്യപറക്കല്‍ നടത്തിയിരിക്കുന്നു! മഹീന്ദ്രയുടെ ആസ്ത്രേലിയന്‍ സബ്സിഡിയറിയായ മഹീന്ദ്ര ജിപ്സ്എയ്റോ എന്ന കമ്പനിയാണ് വിമാനം വികസിപ്പിച്ചത്. 10 സീറ്റുകളാണ് ഈ ആകാശവാഹനത്തിനുള്ളത്.

റോള്‍സ് റോയ്സ് 250 ടര്‍ബോ പോപ് എന്‍ജിനാണ് ജിഎ10 വിമാനത്തിനുള്ളത്. ടെസ്റ്റ് പൈലറ്റ് ടോണി മോറിസ്, ടെസ്റ്റ് എന്‍ജിനീയര്‍ ഗോര്‍ഹാര്‍ഡ് ജോര്‍ദാന്‍ എന്നിവരാണ് ആദ്യ പറക്കലില്‍ വിമാനത്തിലുണ്ടായിരുന്നത്.

English summary
Mahindra GippsAero has successfully completed the first flight of its GA 10 turbo-prop aircraft.
Story first published: Tuesday, May 22, 2012, 16:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark