മിനി സൈലോ ദീപാവലിക്ക്

മിനി സൈലോയുടെ നിരവധി സ്പൈ ഷോട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ എമ്പാടും ചിതറിക്കിടപ്പുണ്ട്. 5 സീറ്ററാണ് മിനി സൈലോ. ഡിസൈന്‍ സവിശേഷതകളും മറ്റും ഇതുവരെയും വെളിപ്പെട്ടിട്ടില്ല.
സ്പൈ ഷോട്ടുകളില്‍ മിക്കവാറും മൂടിക്കെട്ടിയ വാഹനത്തില്‍ പുറത്തേക്ക് കാണുന്ന ഹെഡ്‍ലാമ്പ്, ഗ്രില്‍ എന്നിവ പക്ഷെ നിലവിലെ സൈലോയില്‍ നിന്ന് കാര്യമായ എന്തെങ്കിലും മാറ്റമുള്ളതല്ല. വീല്‍ ആര്‍ച്ചുകള്‍ മിനി സൈലോയുടെ രൂപത്തിനിണങ്ങും വിധം ചെറുതാണ്.
കൂടിതല്‍ സ്പോര്‍ടിയായ ടെയ്‍ല്‍ ലാമ്പുകളാണ് മിനി സൈലോയ്ക്കുള്ളതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. റിയര്‍ ഡോറില്‍ ഫിറ്റ് ചെയ്തിട്ടുള്ള സ്പെയര്‍ വീല്‍ ഒരു പ്ലാസ്റ്റിക് വീല്‍ കവര്‍ കൊണ്ട് മൂടിയിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം 1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനാണ് സൈലോയ്ക്കുള്ളത്. 2012 സൈലോയില്‍ ഉപയോഗിച്ചുവരുന്നത് 2.2 ലിറ്ററിന്‍റെ എന്‍ജിനാണ്.
മഹീന്ദ്ര മിനി സൈലോയുടെ വിലയുടെ കാര്യത്തില്‍ ഇപ്പോഴും പിടിപാടൊന്നും ഉണ്ടായിട്ടില്ല. ഇത് ലോഞ്ച് സമയത്ത് മാത്രമേ വെളിവാകൂ എന്നുവേണം കരുതാന്‍. അഞ്ച് ലക്ഷത്തിന്‍റെ പരിസരത്തുവെച്ച് വില തുടങ്ങുമെന്ന് ചിലര്‍ ഊഹിക്കുന്നുണ്ട്.


Click it and Unblock the Notifications








