മഹീന്ദ്ര പുതുതലമുറ ബൊലേറോ 2015ല്‍

യു301 എന്ന രഹസ്യനാമത്തില്‍ മഹീന്ദ്രയുടെ ഗവേഷണകേന്ദ്രത്തില്‍ ഒരു വാഹനം ഉരുവം കൊള്ളുന്നുണ്ട്. മഹീന്ദ്ര ബൊലേറയുടെ വരുംതലമുറ ഡിസൈനും സാങ്കേതികതയുമാണ് ഈ രഹസ്യനാമത്തില്‍ ഒളിഞ്ഞിരിക്കുന്നത്. പുതിയ ബൊലേറൊയെ ഏറ്റവും മികച്ചൊരു വാഹനമാക്കാന്‍ മഹീന്ദ്രയുടെ എന്‍ജിനീയര്‍മാര്‍ കഠിന പരിശ്രമങ്ങള്‍ നടത്തി വരികയാണ്.

പുതിയ വാര്‍ത്തകള്‍ പറയുന്നത്, പുതുതലമുറ മഹീന്ദ്ര ബൊലേറോ 2015ല്‍ വിപണിയിലെത്തുമെന്നാണ്. കൂടുതല്‍ ശക്തമായ ഫ്രെയിമിനുള്ളില്‍ വളരെ ഭാരം കുറഞ്ഞ വാഹനം എന്ന സങ്കല്‍പത്തെ ആധാരമാക്കിയാണ് എന്‍ജിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. കൂടിയ പ്രകടന ശേഷിയും ഉയര്‍ന്ന മൈലേജും പുതിയ ബൊലേറോയുടെ സവിശേഷതകളായിരിക്കും.

Mahindra Bolero

നിലവില്‍ ടര്‍ബ്യുലര്‍ ഫ്രെയിം ലാഢര്‍ ചേസിസിലാണ് ബൊലേറോ നിലകൊള്ളുന്നത്. പുതിയ ബൊലേറോ നിലപാടെടുക്കുക ഹൈഡ്രോഫോംഡ് ലാഢര്‍ ചേസിസിലായിരിക്കും. ഇത് മഹീന്ദ്ര എക്സ്‍യുവിയുടേതിന് സമാനമായ രീതിയില്‍ ബോഡിയും ചേസിസും ഒറ്റ വാര്‍പ്പില്‍ ആയിരിക്കും.

പുതിയ എന്‍ജിനായിരിക്കും വാഹനത്തിന് ഘടിപ്പിക്കുക എന്നാണ് വിവരം.

ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന എസ്‍യുവികളില്‍ ഏറ്റവും മുമ്പിലാണ് ബൊലേറോയുടെ സ്ഥാനം. കഴിഞ്ഞ 12 വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയുടെ അവിഭാജ്യ ഘടകമായി ഈ വാഹനം നിലകൊള്ളുകയാണ്.

More from DriveSpark

Article Published On: Thursday, October 4, 2012, 11:11 [IST]
English summary
The next generation Bolero which is slated to be launched in 2015 will be lighter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X