മഹീന്ദ്ര ക്വണ്‍ടോ ലോഞ്ച് ചെയ്തു

പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും അല്‍പം ഉയര്‍ന്ന വിലയിലാണ് മഹീന്ദ്ര ക്വണ്‍ടോ എത്തുന്നത്. 5.82 ലക്ഷം രൂപയാണ് വില.
ഓഫ് റോഡ് ശേഷിയിലും ഓണ്‍ റോഡ് ഉപയോഗത്തിലും ഒരുപോലെ ഉപകരിക്കുന്ന വിധത്തിലാണ് മഹീന്ദ്ര ക്വണ്‍ടോയുടെ നിര്‍മിതി. നഗരത്തിലെ ഉപഭോക്താക്കള്‍ ഈ വാഹനത്തെ വരവേല്‍ക്കും എന്ന കാര്യവും ഉറപ്പാണ്. ട്രാഫിക്കുകളില്‍ കൊണ്ടു നടക്കാന്‍ എളുപ്പമുള്ള രൂപത്തിലേക്ക് സൈലോ ചുരുങ്ങുകയാണ് ചെയ്തിരിക്കുന്നത്. അഞ്ച് മുതിര്‍ന്നവര്‍ക്ക് സുഖമായ യാത്ര ക്വണ്‍ടോ പ്രദാനം ചെയ്യുന്നു.
100 കുതിരകളുടെ ശക്തിയാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. 240 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്‍ജിനിനുണ്ട്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ക്വണ്‍ടോ എന്‍ജിനിനുള്ളത്. 17.21 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഒരു എസ്‍യുവിക്ക് ലഭിക്കാവുന്ന മികച്ച മൈലേജ് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
2012 മഹീന്ദ്ര ക്വണ്‍ടോ സി2 - 5.82 ലക്ഷം
2012 മഹീന്ദ്ര ക്വണ്‍ടോ സി4 - 6.35 ലക്ഷം
2012 മഹീന്ദ്ര ക്വണ്‍ടോ സി6 - 6.86 ലക്ഷം
2012 മഹീന്ദ്ര ക്വണ്‍ടോ സി8 - 7.36 ലക്ഷം
നാല് വേരിയന്‍റുകളിലാണ് ക്വണ്‍ടോ വരുന്നത്. ടോപ് എന്‍ഡ് വേരിയന്‍റില്‍ എബിഎസ്, എയര്‍ബാഗുകള്‍, റിവേഴ്സ് പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളുണ്ട്.
ആറ് നിറങ്ങള്‍ പൂശിയിട്ടുണ്ട് ക്വണ്‍ടോയില്‍. ഫിയറി ബ്ലാക്, ജാവ ബ്രൗണ്‍, മിസ്റ്റ് സില്‍വര്‍, ടൊറീഡോര്‍ റെഡ്, ഡയമണ്ട് വൈറ്റ്, റോക്കീ ബീജ് എന്നീ നിറങ്ങളിലാണ് കാര്‍ എത്തുന്നത്.


Click it and Unblock the Notifications








