എക്സ്‍യുവി 4വീല്‍ ഡ്രൈവ് ബുക്കിംഗ് വീണ്ടും തുറന്നു

എക്സ്‍യുവി 500യുടെ ഫോര്‍ വീല്‍ ഡ്രൈവ് മോഡലിന്‍റെ ബുക്കിംഗ് മഹീന്ദ്ര പുനരാരംഭിച്ചു. വാഹനത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വേരിയന്‍റായ എക്സ്‍യുവി ഡബ്ല്യൂ8-ന്‍റെ ബുക്കിംഗ് ആവശ്യക്കാരേറിയതിനാല്‍ മഹീന്ദ്ര നിറുത്തിവെച്ചിരുന്നു.

എല്ലാ മഹീന്ദ്ര ഷോറൂമുകളിലും ഈ വാഹനം ബുക്ക് ചെയ്യാം. 40,000 രൂപയാണ് ബുക്കിംഗ് തുക. കാത്തിരിപ്പ് സമയം 8 മുതല്‍ 10 ആഴ്ചകള്‍ വരെ നീളാം.

Mahindra XUV500

ദില്ലി എക്സ്ഷോറൂം വില 14.25 ലക്ഷം രൂപയാണ് ഈ പതിപ്പിന്. ആവശ്യത്തിനനുസരിച്ച് ഉല്‍പാദനം നടക്കാത്തത് എക്സ്‍യുവിയുടെ ബുക്കിംഗ് ഇടയ്ക്കിടെ നിറുത്തിവെക്കുന്നതിന് കാരണമാകാറുണ്ട്. വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനനുസരിച്ച് വാഹനത്തിന്‍റെ വിലയിലും വര്‍ധനവുണ്ടാകുന്നുണ്ട്.

നിലവില്‍ മാസത്തില്‍ 4000ത്തിലധികം എക്സ്‍യുവികള്‍ മഹീന്ദ്ര ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. ആള്‍ വീല്‍ ഡ്രൈവ് പരിമിതമായ തോതില്‍ മാത്രമാണ് ഉല്‍പാദനം നടക്കുന്നത്. ഉല്‍പാദനക്ഷമത കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കണ്ടമാനം ബുക്കിംഗ് സ്വീകരിച്ച് കാത്തിരിപ്പുസമയം കൂട്ടുന്ന ഇടപാട് വേണ്ട എന്നതാണ് കമ്പനിയുടെ നയം. ഇക്കാരണത്താല്‍ ഓരോ ബാച്ചുകളായിട്ടാണ് ബുക്കിംഗ് നടക്കുന്നത്.

More from DriveSpark

Article Published On: Friday, November 23, 2012, 11:49 [IST]
English summary
Mahindra has reopened the bookings for XUV500 all-wheel drive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X