മഹീന്ദ്രയില്‍ നിന്ന് ഈ വര്‍ഷം 6 വാഹനം

അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിലേക്കായി 5000 കോടിയുടെ നീക്കിയിരിപ്പാണ് കമ്പനിക്കുള്ളതെന്ന് ഗോയങ്ക പറഞ്ഞു. ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ ആറ് മോഡലുകള്‍ വിപണിയിലെത്തിക്കും. അതേസമയം വിഷയത്തില്‍ കൂടുതലൊന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല.
വെരിറ്റോ സെഡാന്‍റെ ഹാച്ച്ബാക്ക് പതിപ്പ് വരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. നാല് മീറ്ററില്‍ ഒതുങ്ങുന്ന വെരിറ്റോ സെഡാനുമായി വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ഊഹാപോഹങ്ങള്‍.
മഹീന്ദ്രയുടെ ഗ്ലോബല്‍ മോഡലായ എക്സ്‍യുവി500 വിദേശമാര്‍ക്കറ്റുകളിലേക്ക് കൂടുതല്‍ ശക്തമായി ഇറങ്ങുകയാണെന്ന വിവരവും പവന്‍ ഗോയങ്ക നല്‍കി. ആസ്ത്രേലിയ, ചിലി എന്നിവിടങ്ങളിലേക്കാണ് എക്സ്‍യുവിയുടെ അടുത്ത യാത്ര.
മഹീന്ദ്രയുടെ ചെറുകാര്‍ വോള്യം വിപണിയിലേക്കുള്ള പ്രവേശം അടുത്തുതന്നെ നടക്കുമെന്ന് ഈ വാര്‍ത്തകളില്‍ നിന്ന് ഊഹിക്കുന്നവരുണ്ട്. ഇതില്‍ യാതൊരുവിധ സൂചനകളും മഹീന്ദ്ര നല്‍കിയിട്ടില്ല. തന്ത്രപ്രധാനമായ വിവരങ്ങള്‍ അവസാനനിമിഷം വരെ പുറത്തുവിടാതിരിക്കുന്നതില്‍ കുപ്രസിദ്ധമാണ് മഹീന്ദ്ര.


Click it and Unblock the Notifications








