വെരിറ്റോയുടെ നീളം ചുരുങ്ങുന്നു!

രാജ്യത്തിന്‍റെ എസ്‍യുവി വിപണിയെ എമ്പാടും അടക്കിഭരിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആദ്യമായി സെഡാന്‍ വിപണിയിലേക്ക് ചുവടുവെച്ചതിന്‍റെ ബാക്കിയാണ് വെരിറ്റോ. റിനോയുമായി ചേര്‍ന്ന് നിര്‍മിച്ച ഈ വാഹനം വിപണിയില്‍ ഹിറ്റായി മാറി. അക്കാലത്ത് വാഹനത്തിന്‍റെ പേര് ലോഗന്‍ എന്നായിരുന്നു.
നാല് മീറ്ററില്‍ ചുവടെ നിലപാടെടുക്കുന്നത് വഴി ലഭിക്കുന്നത് തരക്കേടില്ലാത്ത ഒരു നികുതിലാഭമാണെന്ന് അറിയാമല്ലോ. ഇതുവഴി സെഡാനിന്‍റെ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി മത്സരക്ഷമത കൂട്ടാന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കുന്നു.
ബൂട്ട് സ്പേസില്‍ 100 ലിറ്ററിന്‍റെ കോംപ്രമൈസ് നടത്തിയാണ് സ്വിഫ്റ്റ് സെഡാന്‍ വിപണിയിലെത്തിയത്. നികുതിയിലുണ്ടായ ലാഭം ഉപയോഗിച്ച് കൂടുതല്‍ സവിശേഷതകള്‍ കാറിന് നല്‍കാന്‍ കമ്പനിക്ക് സാധിച്ചു. ടാറ്റയുടെ മാന്‍സ സെഡാനിന് ഒരു 4 മീറ്റര്‍ പതിപ്പ് വരുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്.
മഹീന്ദ്ര വെരിറ്റോ 4 മീറ്റര്‍ സെഡാന്‍ 2013 മാര്‍ച്ചില്‍ വിപണി പിടിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications








