മഹീന്ദ്ര എക്സ്‍യുവി 500 ബുക്കിംഗ് പുനരാരംഭിച്ചു

എക്സ്‍യുവിക്കായുള്ള 9 മാസത്തെ ഉല്‍പാദനശേഷി ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനകം തന്നെ ബുക്ക് ചെയ്യപ്പെട്ടതോടെയാണ് കാത്തിരിപ്പ് സമയം ഉയരുന്നത് ഭയന്ന് കമ്പനി ബുക്കിംഗ് നിറുത്തിയത്. മാസത്തില്‍ 4000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് നിലവില്‍ എക്സ്‍യുവിക്കായി മഹീന്ദ്ര പ്ലാന്‍റിലുള്ളത്.
25000ത്തിലധികം അപേക്ഷകളാണ് വാഹനത്തിനായി ലഭിച്ചത്. ഇതില്‍ 7500 പേരെ ഒരു ലക്കി ഡ്രോ വഴി കണ്ടെത്തി നല്‍കി.
അത്യന്തം മ്ത്സരക്ഷമമായ വിലയിലാണ് എക്സ്‍യുവി ആദ്യം അവതരിച്ചത്. എസ്‍യുവി വിപണിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത വിലയില്‍ കാര്‍ എത്തിയതോടെ അസാധ്യമായ ബുക്കിംഗാണ് നടന്നത്. 11..38 ലക്ഷം രൂപയാണ് കാറിന്‍റെ ഇപ്പോഴത്തെ തുടക്കവില.
നിലവില്‍ എക്സ്‍യുവി ലഭ്യമല്ലാത്ത ഇന്ത്യന്‍ നഗരങ്ങളിലേക്കു കൂടി ബുക്കിംഗ് വ്യാപിപ്പിക്കുവാന്‍ മഹീന്ദ്ര പദ്ധതിയിട്ടിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ഡിമാന്‍റിനെ നേരിടാന്‍ തക്ക നിലയില്‍ സജ്ജമാണ് കാര്യങ്ങളെന്ന് മഹീന്ദ്ര പറയുന്നു.


Click it and Unblock the Notifications








