സൈലോ വില്‍പന ഒരു ലക്ഷം കടന്നു

കാഴ്ചയിലെ ഭംഗിയും ഉപയോഗക്ഷമതയുമെല്ലാമാണ് സൈലോയുടെ പ്രധാന കൈയിലിരിപ്പുകള്‍ എന്നു പറയാം. സ്ഥലസൗകര്യപ്രധാനമായ ഇന്ത്യന്‍ വിപണിയെ കൈയിലെടുക്കാന്‍ ആവോളം ഉള്ളിരിപ്പും ഈ വാഹനത്തിനുണ്ട്.
നടപ്പ് വര്‍ഷം തുടക്കത്തില്‍ സൈലോയുടെ പുതിയൊരു പതിപ്പ് മഹീന്ദ്ര വിപണിയിലെത്തിക്കുകയുണ്ടായി. 50 മാറ്റങ്ങള്‍ കൃത്യമായി വരുത്തിയിട്ടാണ് സൈലോ എത്തിച്ചേര്‍ന്നത്. അമ്പതും ചേര്‍ന്ന് വിപണിയിലെ മഹീന്ദ്ര ആരാധകരെ അമ്പരപ്പിച്ചു എന്നേ പറയേണ്ടൂ.
മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ സൈലോ വിപണിയില്‍ ലഭ്യമാണ്. 120 കുതിരകളുടെ ശേഷിയുള്ള എം ഹോക് എന്‍ജിന്‍ പതിപ്പും ഇവയില്‍ പെടുന്നു. എംപിവി സെഗ്മെന്‍റില്‍ 25 ശതമാനം വിപണിവിഹിതം പിടിച്ചടക്കാന്‍ മാത്രം ശേഷി സൈലോ ഇതിനകം നേടിക്കഴിഞ്ഞു. കുറഞ്ഞ അംഗങ്ങളേയുള്ളൂവെങ്കിലും കടുത്ത മത്സരം നടക്കുന്നയിടമാണ് എംപിവി സെഗ്മെന്‍റ്.
സൈലോയുടെ ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് എക്സിക്യുട്ടീവ് ആയ പ്രവീണ്‍ ഷാ അറിയിച്ചു. സൈലോയുടെ ഈ വിജയം ഉല്‍പന്നഗുണനിലവാരത്തിന്‍റെ ഉല്‍പന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വില്‍പനാകണക്ക് സൈലോയുടെ ജനകീയതയുടെ സാക്ഷ്യമാണെന്നും പ്രവീണ്‍ അറിയിച്ചു.
ഒരു ലക്ഷം വില്‍പനയിലേക്കുള്ള ഈ പ്രയാണത്തിനിടയ്ക്ക് നിരവധി അവാര്‍ഡുകള്‍ സൈലോയെ തേടിവന്നു. 'എംപിവി ഓഫ് ദി ഇയര്‍' അവാര്‍ഡ് - സിഗ്‍വീല്‍സ്, 'യുവി ഓഫ് ദി ഇയര്‍' ഡ സിഎന്‍ബിസി ഓവര്‍ഡ്രൈവ്, 'ഫാമിലി കാര്‍ ഓഫ് ദി ഇയര്‍' ബിബിസി ടോപ്‍ഗിയര്‍ എന്നിവ അവയില്‍ ചിലതാണ്.


Click it and Unblock the Notifications








