മാരുതി തൊഴിലാളികള്‍ക്ക് മാവോയിസ്റ്റ് ബന്ധം?

സംഘര്‍ഷത്തിനിടെ ജനറല്‍ മാനേജരായ അവനീഷ് കുമാര്‍ ദേവ് എന്നയാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാരുതി മനെസര്‍ പ്ലാന്‍റ് കഴിഞ്ഞ ദിവസം മുതല്‍ ലോക്കൗട്ടിലാണ്. 'അനിശ്ചിതകാല'ത്തേക്ക് അടയ്ക്കുന്നു എന്നാണ് മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ അറിയിച്ചിരിക്കുന്നത്. അതേസമയം, മാനേജരുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയനുകളില്‍ മാവോയിസ്റ്റ് സ്വാധീനമുണ്ടോ എന്നന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഇന്‍റലിജന്‍സ് വിഭാഗത്തോടാവശ്യപ്പെട്ടു.

തൊഴിലാളി തമരങ്ങളി‍ക്കിടയില്‍ അപൂര്‍വ്വമാണ് കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഇത്തരം ശാരീരികാക്രമണങ്ങള്‍ എന്നതിനാലാണ് മാവേയിസ്റ്റ് ബന്ധം സംശയിക്കുന്നത്. അതേസമയം കേസന്വേഷണം നടത്തുന്ന പൊലീസ് വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിക്കുന്നു. തൊഴിലാളിയൂണിയനുകളില്‍ മാവോയിസ്റ്റ് സ്വാധീനമില്ല എന്നാണ് പൊലീസിന്‍റെ നിഗമനം.

തലസ്ഥാന പരിസരത്തെ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റിലാകമാനമുള്ള തൊഴിലാളിയൂണിയനുകളെ പരിഗണിക്കാനാണ് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയം ചര്‍ച്ച ചെയ്യാന്‍ മാരുതി ഉദ്യോഗസ്ഥരും ഹരിയാന സര്‍ക്കാരും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടക്കും. മനെസര്‍ പ്ലാന്‍റില്‍ പുതുതായി രൂപീകരിച്ച യൂണിയന്‍ അനാവശ്യമാണെന്നതിന്‍റെ തെളിവാണ് പുതിയ സംഭവവികാസങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാനാണ് കമ്പനി ശ്രമിക്കുക എന്നറിയുന്നു.

ട്രേഡ് യൂണിയനുകളില്‍ തീവ്രവാദ രാഷ്ട്രീയത്തിന്‍റെ സ്വാധീനം ഇതിനു മുമ്പും വെളിവായിട്ടുണ്ടെന്നതാണ് സര്‍ക്കാരിനെ ഈ വഴിക്ക് ചിന്തിപ്പിക്കുന്നത്. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ഹബ് എന്നറിയപ്പെടുന്ന തമിഴ്നാട്ടില്‍ ഇത്തരം ചില സംഘടനകള്‍ക്ക് സ്വാധീനമുള്ള കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

More from DriveSpark

Article Published On: Monday, July 23, 2012, 12:55 [IST]
English summary
The Home Ministry has ordered a probe into the violent move of the workers a Maoist influenced one.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X