മാരുതി എ-സ്റ്റാര്‍ ആക്ടിവ് എത്തി
മാരുതി എ സ്റ്റാറിന് ഒരു ലിമിറ്റഡ് എഡിഷന്‍ കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. ഇന്ത്യന്‍ വിപണിയില്‍ മറ്റ് മാരുതി കാറുകളെപ്പോലെ വിറ്റുപോകുന്നില്ലെങ്കിലും വിദേശവിപണികളില്‍ വളരെ സജീവമായ മോഡലാണിത്.
വാഹനത്തെ അടുത്തുകാണുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ചിത്രങ്ങളിലൂടെ സഞ്ചരിക്കുക.

എ-സ്റ്റാര്‍ ആക്ടിവ് (A-Star Aktiv) എന്നാണ് പുതിയ എഡിഷന് പേരിട്ടിരിക്കുന്നത്. വിഎക്സ്ഐ, ഓട്ടോമാറ്റി പതിപ്പുകളില്‍ ഈ എഡിഷന്‍ ലഭ്യമാണ്.

പുതിയ സീറ്റ് കവറുകള്‍, വീല്‍ കവര്‍, മികച്ച ഫ്ലോര്‍ മാറ്റുകള്‍, കീലെസ് സെക്യൂരിറ്റി സംവിധാനം എന്നിവയോടുകൂടിയാണ് വാഹനം വരുന്നത്.

14 അധിക സവിശേഷതകള്‍ എസ്റ്റാര്‍ ആക്ടിവ് ഉള്‍ക്കൊള്ളുന്നു. ഇത് 14,990 രൂപയുടെ മൂല്യം ഉള്ളതാണെന്ന് മാരുതി പറയുന്നു.

സ്റ്റൈലിംഗില്‍ വരുത്തിയ ചെറുതെങ്കിലും പരിഗണനീയമായ മാറ്റങ്ങള്‍ കൂടി കാണേണ്ടതുണ്ട്. ഏറ്റവും ആധുനികമായ കാര്‍ ഡിസൈന്‍ ശൈലിയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതാണ് മാരുതി എ-സ്റ്റാറിന്‍റെത്. റൈഡ് ക്വാളിറ്റിയില്‍ വളരെ മുമ്പില്‍ നില്‍ക്കുന്ന വാഹനമാണിത്. ടേണിംഗ് റേഡിയസ് എസ്റ്റാര്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ ഏറ്റവും മികച്ചതാണ്. ഇന്ത്യയില്‍ ലഭ്യമായ ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് കാറാണിത് എന്നതും ഓര്‍ക്കുക.

998 സിസിയുടെ കെ10ബി പെട്രോള്‍ എന്‍ജിനാണ് എ-സ്റ്റാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 19 കിലോമീറ്റര്‍ എന്ന മികച്ച മൈലേജ് എ-സ്റ്റാര്‍ നല്‍കുന്നുണ്ട്. 6200 ആര്‍പിഎമ്മില്‍ 67 കുതിരകളുടെ കരുത്താണ് എന്‍ജിന്‍ പകരുക. 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കും ലഭ്യമാണ്.

അന്താരാഷ്ട്ര തലത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് എ-സ്റ്റാര്‍














Click it and Unblock the Notifications








