മാരുതി എര്‍റ്റിഗ ബുക്കിംഗ് 45000

മാരുതി സുസുക്കി എര്‍റ്റിഗ വിപണിയില്‍ ഹിറ്റായിക്കഴിഞ്ഞു. ലോഞ്ച് ചെയ്ത് കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വന്‍ ബുക്കിംഗ് നേടിക്കഴിഞ്ഞു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 45000 ബുക്കിംഗാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. എര്‍റ്റിഗയുടെ ഡീസല്‍ പതിപ്പിനാണ് വമ്പിച്ച ഡിമാന്‍ഡ് ഉള്ളത്.

മാരുതി സുസുക്കി ഇന്ത്യയുടെ ഒരു ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ ലോഞ്ച് ചെയ്ത ഈ വാഹനത്തെ ഇന്ത്യന്‍ വിപണി അക്ഷരാര്‍ത്ഥത്തില്‍ കാത്തിരിക്കുക തന്നെയായിരുന്നുവെന്ന് ബുക്കിംഗ് നിരക്കുകള്‍ കാണിക്കുന്നു.

Maruti Suzuki Ertiga

എംപിവി സെഗ്മെന്‍റില്‍ പുതിയ ചില അളവുതൂക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് എര്‍റ്റിഗ എത്തിയത്. സാധാരണ എംപിവികളുടെ വലിപ്പവും മറ്റും സൂക്ഷിക്കാന്‍ ഈ വാഹനം മെനക്കെടുന്നില്ല. പകരം, ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന വലിപ്പത്തിലേക്ക് എര്‍റ്റിഗ സ്വയം കടന്നിരിക്കുകയാണ് ചെയ്തത്.

ആദ്യ മാസത്തില്‍ തന്നെ 32000 ബുക്കിംഗാണ് വാഹനത്തിന് ലഭിച്ചിരുന്നത്. വിദേശ വിപണികളില്‍ നിന്നും മികച്ച പ്രതികരണമാണ് എര്‍റ്റിഗയക്ക് ലഭിച്ചത്. ആദ്യമാസത്തില്‍ 8,500 എന്നതായിരുന്നു വിദേശ ബുക്കിംഗ് നില.

ഇതിനിടയില്‍ മറ്റൊരാശങ്ക ഉടലെടുക്കുന്നുണ്ട്. മാരുതിയുടെ ഏറ്റവും ഡിമാന്‍റുള്ള കാറുകള്‍ക്കെല്ലാമുള്ള കാത്തിരിപ്പ് സമയത്തിന്‍റെ പ്രശ്നമാണിത്. നിലവില്‍ എര്‍റ്റിഗ ഡീസല്‍ പതിപ്പിന് കാത്തിരിപ്പ് സമയം 3 മുതല്‍ 6 മാസം വരെയാണ്.

More from DriveSpark

Article Published On: Sunday, July 1, 2012, 13:33 [IST]
English summary
Maruti Suzuki Ertiga has been performing highly for the carmaker since its launch. Now, the latest news is that the Ertiga MPV has garnered 45,000 bookings since its launch in April this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X